Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Under

Malappuram

ജി​ല്ലാ അ​ണ്ട​ർ-11 ചെ​സ്; കെ.​പി.അ​ബ്ദു​ൾ ഹാ​ദി​യും അ​ർ​ഫ ന​സ്റി​നും ചാ​ന്പ്യ​ന്മാ​ർ

മ​ഞ്ചേ​രി: ജി​ല്ലാ അ​ണ്ട​ർ-11 ചെ​സ് സെ​ല​ക്‌​ഷ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കെ.​പി. അ​ബ്ദു​ൾ ഹാ​ദി​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പൂ​പ്പ​ലം ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ അ​ർ​ഫ ന​സ്റി​നും ജേ​താ​ക്ക​ളാ​യി.

ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഐ​സം അ​ബ്ദു​ൾ ജ​ലീ​ൽ, കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​ഐ സ്കൂ​ളി​ലെ എ​സ്. ആ​ദ്യ​ശ്രീ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി. സം​സ്ഥാ​ന അ​ണ്ട​ർ-11 ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​വ​ർ മ​ത്സ​രി​ക്കും.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 43 പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്ത ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ല​പ്പു​റം, മ​ഞ്ചേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഞ്ചേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് ന​ട​ത്തി​യ​ത്. മ​ഞ്ചേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ. ​ശി​ഹാ​ബു​ദ്ദീ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. അ​ഡ്വ. വി.​വി. തോ​മ​സ്, കെ.​സി. ച​ന്ദ്ര​ൻ, എം. ​കൃ​ഷ്ണ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ മ​ഞ്ചേ​രി, കെ.​പി. മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ടി.​വി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up