മഞ്ചേരി: ജില്ലാ അണ്ടർ-11 ചെസ് സെലക്ഷൻ ചാന്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എംഇഎസ് മെഡിക്കൽ കോളജ് കാന്പസ് സെൻട്രൽ സ്കൂൾ പെരിന്തൽമണ്ണയിലെ കെ.പി. അബ്ദുൾ ഹാദിനും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പൂപ്പലം ഫലാഹ് ഇംഗ്ലീഷ് സ്കൂളിലെ അർഫ നസ്റിനും ജേതാക്കളായി.
കടകശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഐസം അബ്ദുൾ ജലീൽ, കോട്ടക്കൽ സേക്രഡ് ഹാർട്ട് സിഎംഐ സ്കൂളിലെ എസ്. ആദ്യശ്രീ എന്നിവർ രണ്ടാം സ്ഥാനം നേടി. സംസ്ഥാന അണ്ടർ-11 ചെസ് ചാന്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ഇവർ മത്സരിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 43 പ്രതിഭകൾ പങ്കെടുത്ത ചെസ് ചാന്പ്യൻഷിപ്പ് മലപ്പുറം, മഞ്ചേരി പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ മഞ്ചേരി പബ്ലിക് ലൈബ്രറി ഹാളിലാണ് നടത്തിയത്. മഞ്ചേരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഇ. ശിഹാബുദ്ദീൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അഡ്വ. വി.വി. തോമസ്, കെ.സി. ചന്ദ്രൻ, എം. കൃഷ്ണൻ, സക്കീർ ഹുസൈൻ മഞ്ചേരി, കെ.പി. മുഹമ്മദ് മൻസൂർ, ടി.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham District Under Chess