പാലക്കാട്: കേന്ദ്രസർക്കാർ 2005ൽ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി ജൂലൈ 1 മുതൽ ‘വി ബിജി റാംജി’ എന്നപേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നതോടുകൂടി പദ്ധതിയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്നും ജീവനക്കാരുടെയും തൊഴിലാളികളുടെയും കാര്യം അധോഗതിയാകുമെന്നും മഹാത്മാഗാന്ധി എംപ്ലോയ്മെന്റ് ഗാരന്റി സ്കീം സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ നേതൃയോഗം ആരോപിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി എംപ്ലോയ്മെന്റ് ഗാരന്റി സ്കീം സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി. പ്രീത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ. നാരായണൻ, കെ. രാംകുമാർ, മെഗ്സ സംസ്ഥാന നിർവഹണസമിതി അംഗം നാസർ തച്ചനാട്ടുകര, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി.എ. മുഹമ്മദ് ഷമീർ, വൈസ് പ്രസിഡന്റുമാരായ ടി. സജിത്, എ. സത്താർ, ജനറൽ സെക്രട്ടറി കെ. രാജേഷ് ബാബു, കെ. സ്വപ്ന എന്നിവർ പ്രസംഗിച്ചു.