Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divine Care Center: A Silent Testimony Of Compassion

Thrissur

ഡിവൈൻ കെയർ സെന്‍റർ കാരുണ്യത്തിന്‍റെ നിശബ്ദ സാക്ഷ്യം: മന്ത്രി റോജി എം. ജോൺ

ചാ​ല​ക്കു​ടി: മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത​ലും സ്നേ​ഹ​വും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു​മാ​യി ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി നി​ശ​ബ്ദ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡി​വൈ​ൻ കെ​യ​ർ സെ​ന്‍റ​ർ സാ​ഹോ​ദ​ര്യ സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും നി​ശ​ബ്ദ സാ​ക്ഷ്യ​മാ​ണെ​ന്ന് സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മേ​ലൂ​ർ ശാ​ന്തി​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ സേ​വ​ന​പാ​ത പി​ന്നി​ടു​ന്ന മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചും അ​വ​ർ​ക്ക് സ്നേ​ഹ​വും പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കി​യും സ്ഥാ​പ​നം ന​ട​ത്തു​ന്ന സേ​വ​നം സ​മൂ​ഹ​ത്തി​ന് വ​ലി​യ മാ​തൃ​ക​യാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം​പി, വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ അ​സി. സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​മാ​ത്യു പോ​ത്താ​ലി​ൽ, മേ​രി​മാ​താ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ. അ​ല​ക്സ് ചാ​ല​ങ്ങാ​ടി, ഫാ. ​മാ​ത്യു നാ​യ്ക്കാം​പ​റ​മ്പി​ൽ, മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​സ്. ബി​ജു, ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം സു​പ്പീ​രി​യ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് പാ​റ​പ്പു​റം, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​ഡോ. ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര, സോ​ഷ്യ​ൽ ജ​സ്റ്റി​സ് ജി​ല്ലാ ഓ​ഫീ​സ​ർ കെ.​ആ​ർ. പ്ര​ദീ​പ്, ഫാ. ​മാ​ർ​ട്ടി​ൻ പാ​ലാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up