ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുട്ടിന് മേൽ വെളിച്ചത്തിന്റെയും തിന്മയ്ക്ക് മേൽ നന്മയുടെയും നിരാശയ്ക്ക് മേൽ പ്രതീക്ഷയുടെയും വിജയമാണ് ദീപാവലിയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. മുൻവർഷങ്ങളിലെ പതിവ് തെറ്റിക്കാതെ ഇത്തവണയും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമായിരിക്കും ദീപാവലി ആഘോഷിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സന്തോഷവും ഐക്യവും പങ്കുവെക്കാനും കൂടുതൽ ഊർജത്തോടെയും നിശ്ചയദാർഢ്യത്തോടെയും സമൃദ്ധവും വികസിതവുമായ ഇന്ത്യയുടെ നിർമാണത്തിനായി ഒരുമിച്ച് മുന്നേറാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അതിനിടെ അയോധ്യയിൽ സരയൂ നദിക്കരയിലെ 56 ഘാട്ടുകളിലായി പത്താമത് ദീപോത്സവം നടന്നു.
30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് പുതിയ ഗിന്നസ് ലോക റിക്കാർഡ് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.