x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷം സൈ​നി​ക​ർ​ക്കൊ​പ്പം; ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

വെബ് ഡെസ്ക്
Published: November 7, 2026 10:29 PM IST | Updated: November 7, 2026 10:29 PM IST

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്നു.

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​രു​ട്ടി​ന് മേ​ൽ വെ​ളി​ച്ച​ത്തി​ന്‍റെ​യും തി​ന്മ​യ്ക്ക് മേ​ൽ ന​ന്മ​യു​ടെ​യും നി​രാ​ശ​യ്ക്ക് മേ​ൽ പ്ര​തീ​ക്ഷ​യു​ടെ​യും വി​ജ​യ​മാ​ണ് ദീ​പാ​വ​ലി​യെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ​തി​വ് തെ​റ്റി​ക്കാ​തെ ഇ​ത്ത​വ​ണ​യും അ​തി​ർ​ത്തി കാ​ക്കു​ന്ന സൈ​നി​ക​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. 

സ​ന്തോ​ഷ​വും ഐ​ക്യ​വും പ​ങ്കു​വെ​ക്കാ​നും കൂ​ടു​ത​ൽ ഊ​ർ​ജ​ത്തോ​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും സ​മൃ​ദ്ധ​വും വി​ക​സി​ത​വു​മാ​യ ഇ​ന്ത്യ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു​മി​ച്ച് മു​ന്നേ​റാ​നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. അ​തി​നി​ടെ അ​യോ​ധ്യ​യി​ൽ സ​ര​യൂ ന​ദി​ക്ക​ര​യി​ലെ 56 ഘാ​ട്ടു​ക​ളി​ലാ​യി പ​ത്താ​മ​ത് ദീ​പോ​ത്സ​വം ന​ട​ന്നു. 

30 ല​ക്ഷ​ത്തി​ല​ധി​കം മ​ൺ​വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ച് പു​തി​യ ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. 

Tags : Diwali Greetings Diwali NarendraModi DiwaliGreetings PrimeMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up