കൊച്ചി: വീട്ടമ്മയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസില്‍ ഡോക്ടര്‍ ഒളിവില്‍. ഇയാള്‍ വിദേശത്തേക്കു കടന്നതായും പൊലിസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ക്കായി ഇന്‍ഫോപാര്‍ക്ക് പൊലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസിലെ പരാതിക്കാരിയായ അമ്പതുകാരിയുടെ മൊഴി കടവന്ത്ര പൊലിസ് രേഖപ്പെടുത്തും. ഇവർക്കു സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി നടി അതുല്യ ചന്ദ്രയും സുഹൃത്തുക്കളും ചേര്‍ന്ന് ഡോ. ജോണ്സണ് കെ. വര്‍ഗീസിനെ മര്‍ദിച്ച് അവശനാക്കിയിരുന്നു. ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും കടവന്ത്ര പൊലിസ് അറസ്റ്റ് ചെയ്തത്.എന്നാല്‍, നടിയും സുഹൃത്തുക്കളും അറസ്റ്റിലായതിനു പിന്നാലെ അന്‍പതുകാരി പൊലിസിനെ സമീപിക്കുകയായിരുന്നു.
ബ്ലാക്മെയിലിംഗ് കേസില്‍ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടന് ബിബിന്‍ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ ഇനി നാലു പേര് കൂടി പിടിയിലാകാനുണ്ട്.