Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DogCage

ജീ​വ​നു​വേ​ണ്ടി മ​ല്ലി​ട്ട് 24 മ​ണി​ക്കൂ​ർ; പിഞ്ചുകു​ഞ്ഞി​നെ നാ​യ​ക്കൂ​ട്ടി​ൽ മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ സൗ​ത്ത് കാ​രോ​ലൈ​ന​യി​ൽ കാ​ണാ​താ​യ പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി. വ​ന​പ്ര​ദേ​ശ​ത്ത് നാ​യ​ക്കൂ​ട്ടി​നു​ള്ളി​ലാ​ക്കി ഒ​ര​ടി​യോ​ളം താ​ഴ്ച​യി​ൽ മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും കു​ഞ്ഞ് മ​ണ്ണി​ന​ടി​യി​ൽ ഏ​ക​ദേ​ശം 24 മ​ണി​ക്കൂ​റോ​ളം പി​ന്നി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കോ​വ ഷാ​ർ​പ്പ് എ​ന്ന കു​ഞ്ഞി​നെ കാ​ണാ​താ​കു​ന്ന​ത്. മു​ത്ത​ശി അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നാ​യി പു​റ​ത്തു​പോ​യ​പ്പോ​ൾ കു​ഞ്ഞി​നെ നോ​ക്കാ​നാ​യി പി​താ​വ് മൈ​ക്ക​ൽ കോ​മ​ർ (25) വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പി​താ​വി​നെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൈ​ക്ക​ൽ കോ​മ​റെ പൊ​ലി​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും കു​ഞ്ഞ് എ​വി​ടെ​യെ​ന്ന വി​വ​രം ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ഇ​തോ​ടെ നൂ​റോ​ളം പൊ​ലി​സു​കാ​രും എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കു​ഞ്ഞി​ന്‍റെ മു​ത്ത​ശ​ന്‍റെ വീ​ടി​ന് ഏ​ക​ദേ​ശം 45 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ട്ടി​ൽ മ​ണ്ണ് വെ​ട്ടി​യി​ള​ക്കി​യ നി​ല​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, നാ​യ​ക്കൂ​ട്ടി​നു​ള്ളി​ൽ നി​ന്ന് കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. ട​വ്വ​ലി​ൽ പൊ​തി​ഞ്ഞ് ക​മ്പി​വ​ല കൊ​ണ്ടു​ള്ള നാ​യ​ക്കൂ​ട്ടി​നു​ള്ളി​ലാ​ക്കി​യാ​ണ് കു​ഞ്ഞി​നെ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്. കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ പു​റ​ത്തെ​ടു​ത്ത് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ങ്കി​ലും, പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ കു​ഞ്ഞ് ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്ന് ലെ​ക്‌​സിം​ഗ്ട​ൺ കൗ​ണ്ടി ഷെ​രീ​ഫ് ജെ​യ് കൂ​ൻ പ​റ​ഞ്ഞു. കു​ഞ്ഞി​നെ പൊ​തി​ഞ്ഞി​രു​ന്ന ട​വ്വ​ൽ, ശ്വാ​സ​മെ​ടു​ക്കാ​നാ​വും​വി​ധം ചെ​റി​യ രീ​തി​യി​ൽ വാ​യു​സ​ഞ്ചാ​രം ന​ൽ​കി​യി​രി​ക്കാ​മെ​ന്നും, അ​താ​വാം കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ഇ​ത്ര​യും മ​ണി​ക്കൂ​ർ നി​ല​നി​ർ​ത്തി​യ​തെ​ന്നും ഷെ​രീ​ഫ് കൂ​ൻ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up