Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Double-Tarring Trap

Kannur

ദേ​ശീ​യ​പാ​ത​യി​ലെ ഇ​ര​ട്ട ടാ​റിം​ഗ് കെ​ണി; പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ

ക​ണ്ണൂ​ർ: ഇ​ര​ട്ട ടാ​റിം​ഗ് കെ​ണി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച​തി​നു​ശേ​ഷം ക​ണ്ണൂ​ർ-​പ​യ്യ​ന്നൂ​ർ റോ​ഡി​ൽ ഉ​ട​ൻ പ​ണി തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ള്ളി​ക്കു​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ടാ​റിം​ഗ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഫോ​ട്ടോ ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. പ​ള്ളി​ക്കു​ന്നി​ൽ ടാ​റിം​ഗ് ഉ​യ​ർ​ന്നു നി​ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഭാ​ഗം ഇ​ന്ന​ലെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കി.
ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന റോ​ഡി​ൽ ടാ​റിം​ഗ് ചെ​യ്ത​യി​ട​ങ്ങ​ളി​ൽ വീ​ണ്ടും ടാ​ർ ചെ​യ്തി​ട്ട് പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ​ത​ര​ത്തി​ലു​ള്ള ഹ​മ്പു​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ​യ​ട​ക്കം അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്.

ക​ണ്ണൂ​രി​ൽ​നി​ന്ന് പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​ക്കു​ന്ന്, എ​കെ​ജി ആ​ശു​പ​ത്രി​ക്ക് സ​മീ​പം, പു​തി​യ​തെ​രു തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ൽ​നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന മേ​ലേ ചൊ​വ്വ, ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന താ​ഴേ ചൊ​വ്വ ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗ് ഉ​യ​ർ​ന്ന് ഹ​ന്പി​നു സ​മാ​ന​മാ​യി രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. തു​ലാ​വ​ർ​ഷം ക​ഴി​യു​ന്ന​മു​റ​ക്ക് നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.
ക​ണ്ണൂ​ർ-​പ​യ്യ​ന്നൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ മ​ഴ തീ​രു​ന്ന​മു​റ​ക്കാ​ണ് ഒ​രു ലെ​യ​ർ ടാ​റിം​ഗ് ന​ട​ത്തു​ക. ഈ ​നി​ർ​മാ​ണ​പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല ദേ​ശീ​യ​പാ​ത അ​ഥോ​റ്റി​ക്കാ​ണ്. ന​ഗ​ര​ത്ത​ൽ നി​ന്ന് തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​യി​രി​ക്കും നി​ർ​മാ​ണം. പു​തി​യ ദേ​ശീ​യ​പാ​ത 66 പൂ​ർ​ണ​മാ​യി തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ക​രാ​ർ​പ്ര​കാ​രം ചെ​യ്യേ​ണ്ടു​ന്ന പ്ര​വൃ​ത്തി​യാ​ണി​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു

ക​ണ്ണൂ​രി​ൽ​നി​ന്ന് ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. പ​ല സം​ഭ​വ​ങ്ങ​ളി​ലും ജീ​വ​ഹാ​നി​യും ഗു​രു​ത​ര പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് സം​വി​ധാ​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ടാ​റിം​ഗ് ചെ​യ്ത് റോ​ഡ് കു​ഴി​യാ​യ ഇ​ട​ങ്ങ​ളി​ൽ പേ​ച്ച് വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ സാ​ധാ​ര​ണ റോ​ഡ് നി​ര​പ്പി​ൽ​നി​ന്ന് പൊ​ങ്ങി​യി​ട്ടാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഇ​ങ്ങ​നെ വ​രു​ന്പോ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റും പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്. ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​നാ​ണ് വ​ഴി​വെ​ക്കു​ന്ന​ത്. പു​തി​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ത്തുേ​മ്പാ​ൾ പ​ഴ​യ ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി​യി​ട്ട് മു​ഴു​വ​ർ മെ​ക്കാ​ഡം രീ​തി​യി​ൽ ടാ​റിം​ഗ് ചെ​യ്യ​ണ​മെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റ് സ്ഥി​രം യാ​ത്ര​ക്കാ​രും പ​റ​യു​ന്ന​ത്.

Latest News

Corehub Up