കൊച്ചി: വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവത്കരണ കാര്യാലയം അംഗമായി വീണ്ടും നിയമിച്ചു. അഞ്ചു വർഷത്തെ കാലാവധിയിലേക്കാണ് പുതിയ നിയമനം.
2020 നവംബറിലാണ് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സുവിശേഷവത്കരണ കാര്യാലയത്തിൽ ആദ്യമായി നിയമിച്ചത്.സുവിശേഷവത്കരണം, സഭയുടെ നയതന്ത്രം, കാനൻ നിയമം എന്നിവയിലുള്ള ആർച്ച്ബിഷപ്പിന്റെ പരിജ്ഞാനം കണക്കിലെടുത്താണ് പുതിയ നിയമനം.
വത്തിക്കാനിലെ സെന്റ് പോൾസ് പൊന്തിഫിക്കൽ കോളജിന്റെ വൈസ് റെക്ടറും പിന്നീട് കോഴിക്കോട് രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാനും തുടർന്ന് വത്തിക്കാനിലെ പ്രവാസികൾക്കും കുടിയേറ്റക്കാർക്കുമായിട്ടുള്ള കാര്യാലയം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.