മാന്നാർ: അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്നർ വീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ ഏർപ്പെടുത്തിയിട്ടുള്ള വനിതാ പുരസ്കാരം ഇത്തവണ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പാലക്കീഴിൽ പി.എ. ഷിഫാനയ്ക്ക്.
വനിതാദിനമായ ഇന്നു വൈകിട്ട്അഞ്ചിന് മാന്നാർ റോട്ടറി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. എഴുത്തിലൂടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഷിഫാന ചെങ്ങന്നൂർ പേരിശേരി ഐഎച്ച്ആർഡി കോളജിൽ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ്. കായംകുളം എംസ്എം കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രഫ. അനസ് ഭർത്താവാണ്. ഇഷാൻ മുഹമ്മദ് ഏക മകനാണ്.