Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Shihab Shah

Wayanad

കെ​ന്‍​സ വെ​ല്‍​നെ​സ് പ്രോ​ജ​ക്ട് ആ​ദ്യ​ഘ​ട്ടം പ്ര​വ​ര്‍​ത്ത​നം മൂ​ന്നു മാ​സ​ത്തി​ന​കം: ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഷി​ഹാ​ബ് ഷാ

​ക​ല്‍​പ്പ​റ്റ: കെ​ന്‍​സ ഹോ​ള്‍​ഡിം​ഗ്‌​സ് വ​യ​നാ​ട് മ​ഞ്ഞൂ​റ​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന വെ​ല്‍​നെ​സ് പ്രോ​ജ​ക്ടി​ന്‍റെ ആ​ദ്യ​ഘ​ട്ടം പ്ര​വ​ര്‍​ത്ത​നം മൂ​ന്നു മാ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​നും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ ഡോ. ​ഷി​ഹാ​ബ് ഷാ ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ്രോ​ജ​ക്ടി​ല്‍ ആ​യു​ര്‍​വേ​ദ, നാ​ച്യു​റോ​പ്പ​തി ചി​കി​ത്സ​ക​ള്‍​ക്കാ​യി​രി​ക്കും പ്രാ​ധാ​ന്യ​മെ​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഡി​ഡി​എം​എ മു​മ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്

താ​ന്‍ അ​പേ​ക്ഷി​ച്ച​തു​പ്ര​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വെ​ല്‍​നെ​സ് ടൂ​റി​സം പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ​യു​ണ്ടാ​യി​രു​ന്ന കേ​സു​ക​ള്‍ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി​യി​ട്ടു​ണ്ട്. പ്രോ​ജ​ക്ട് ഭൂ​മി​യി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ന​മ്പ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഡി​ഡി​എം​എ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ​ട്ടി​ട ന​മ്പ​ര്‍ റ​ദ്ദാ​ക്കി​യ​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​താ​ണ്. പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​സ​ജ്ജ​മാ​കു​ന്ന​തോ​ടെ പ്രോ​ജ​ക്ടി​ല്‍ നാ​നൂ​റോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കും.

ദു​ബാ​യി​ല്‍ സം​രം​ഭ​ങ്ങ​ളു​ള്ള താ​ന്‍ വ​ലി​യ സ്വ​പ്‌​ന​ങ്ങ​ളു​മാ​യാ​ണ് മെ​ഡി​ക്ക​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി വ​യ​നാ​ട്ടി​ല്‍ വ​ന്ന​ത്. ദീ​ര്‍​ഘ​കാ​ല​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മ​ഞ്ഞൂ​റ​യി​ല്‍ ബാ​ണാ​സു​ര​സാ​ഗ​ര്‍ റി​സ​ര്‍​വോ​യ​റി​നോ​ട് ചേ​ര്‍​ന്ന് 63 സെ​ന്‍റ് സ്ഥ​ലം എ​ടു​ത്ത​ത്. പി​ന്നീ​ട് 18 ആ​ധാ​ര​ങ്ങ​ളി​ലാ​യി ഏ​ഴ് ഏ​ക്ക​റി​ല്‍​പ​രം ഭൂ​മി കൂ​ടി വാ​ങ്ങി. പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ നി​ര്‍​മാ​ണ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​പ്ര​ചാ​ര​ണ​ങ്ങ​ളും വ്യാ​ജ പ​രാ​തി​ക​ളും ഉ​യ​ര്‍​ന്ന​ത്. പ്രോ​ജ​ക്ടി​നും ത​നി​ക്കു​മെ​തി​രേ രം​ഗ​ത്തു​വ​ന്ന​ത് തി​രു​വ​ന​ന്ത​പു​രം കാ​സ​ര്‍​ഗോ​ഡും ഉ​ള്‍​പ്പെ​ടെ വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. ത​ദ്ദേ​ശീ​യ​രി​ല്‍​നി​ന്നു മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.

വി​ശ്വ​സി​ച്ച് കൂ​ടെ നി​ര്‍​ത്തി​യ​വ​ര​ട​ക്കം ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ത​നി​ക്കും പ്രോ​ജ​ക്ടി​നും എ​തി​രാ​യ പാ​ര​തി​ക​ള്‍​ക്കും ആ​രോ​പ​ണ​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍. താ​ന്‍ 400 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ന​ട​ത്തി ദു​ബാ​യി​ല്‍​നി​ന്നു മു​ങ്ങി​യെ​ന്ന് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വാ​ര്‍​ത്ത​വ​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​ത്തി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ളും വാ​ര്‍​ത്ത ന​ല്‍​കി. പ്രോ​ജ​ക്ടി​ല്‍ വി​ല്ല​ക​ള്‍​ക്ക് പ​ണം മു​ട​ക്കി​യ​വ​രി​ല്‍ ചി​ല​ര്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ വി​ല്ല​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി പ​രാ​തി​ക്കാ​രു​ടെ പേ​രി​ലാ​ണെ​ന്നും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യെ​ന്നും ബോ​ധ്യ​പ്പെ​ട്ട പൊ​ലി​സ് കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. താ​ന്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​വ​ര്‍​ക്ക് കെ​ന്‍​സ വെ​ല്‍​നെ​സ് പ്രോ​ജ​ക്ട് സൗ​ജ​ന്യ​മാ​യി എ​ഴു​തി​ക്കൊ​ടു​ക്കാ​ന്‍ ത​യാ​റാ​ണ്.
കെ​ട്ടി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ന്‍റെ ഒ​രു വ​ശ​ത്ത് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും 17 സെ​ന്‍റി മീ​റ്റ​ര്‍ ഉ​യ​രം കൂ​ടു​ത​ലാ​യ​താ​ണ് ച​ട്ട​ലം​ഘ​ന​മാ​യി ഡി​ഡി​എം​എ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തി​ലും കൂ​ടു​ത​ല്‍ ഉ​യ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ങ്ങ​ള്‍​ക്ക് ന​മ്പ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഡി​ഡി​എം​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​യ​നാ​ട്ടി​ലെ സേ​വ​ന​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​ണ് കെ​ട്ടി​ട ന​മ്പ​ര്‍ റ​ദ്ദാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ന​മ്പ​ര്‍ റ​ദ്ദാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ക​മ്മി​ഷ​ന്‍ മു​ഖേ​ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​യ​രം അ​ള​ന്ന​തി​നു​ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

കെ​ന്‍​സ വെ​ല്‍​നെ​സ് റി​സോ​ര്‍​ട്ട് പ്രോ​ജ​ക്ട് ത​ട്ടി​പ്പാ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ച് നി​ക്ഷേ​ക​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നും ത​ന്നെ സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കാ​നും ന​ട​ന്ന ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം നാ​ലു പേ​ര്‍​ക്കെി​രേ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ​ടി​ഞ്ഞാ​റ​ത്ത​റ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക​ളും നി​പ, കോ​വി​ഡ് ബാ​ധ​യും പ്രോ​ജ​ക്ടി​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് വി​ഘാ​ത​മാ​യെ​ന്നും ഷി​ഹാ​ബ് ഷാ ​പ​റ​ഞ്ഞു.

 

Latest News

Corehub Up