Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr.M.P.Parameswaran

ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ന്‍റെ വി​യോ​ഗം; മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നും ശാ​സ്ത്ര പ്ര​ചാ​ര​ക​നു​മാ​യ ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ശാ​സ്ത്ര​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തി​ലേ​ക്കും ചി​ന്ത​ക​ളി​ലേ​ക്കും എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തോ​ളം പ​രി​ശ്ര​മി​ച്ച മ​റ്റൊ​രു വ്യ​ക്തി​ത്വ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കേ​വ​ലം ശാ​സ്ത്ര​ജ്ഞ​ൻ എ​ന്ന​തി​ലു​പ​രി കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക വി​ക​സ​ന ചി​ന്ത​ക​ളെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച ദാ​ർ​ശ​നി​ക​നാ​യി​രു​ന്നു എം.​പി.​പ​ര​മേ​ശ്വ​ര​നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ച നാ​ലാം ലോ​ക സി​ദ്ധാ​ന്തം കേ​ര​ള​ത്തി​ലെ വി​ക​സ​ന ച​ർ​ച്ച​ക​ൾ​ക്ക് പു​തി​യ ദി​ശ ന​ൽ​കി​യ ആ​ശ​യ​മാ​യി​രു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഗ്രാ​മ​സ്വ​രാ​ജ്, സ്വ​ദേ​ശി സ​ങ്ക​ൽ​പ​ങ്ങ​ളോ​ട് ഏ​റെ അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു പ​ര​മേ​ശ്വ​ര​ന്‍റെ വി​ക​സ​ന ദ​ർ​ശ​നം. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം, പ്രാ​ദേ​ശി​ക സ്വ​യം​പ​ര്യാ​പ്ത​ത, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം എ​ന്നി​വ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ബ​ദ​ൽ സ​മൂ​ഹ​മാ​ണ് നാ​ലാം ലോ​ക സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി​യ ശാ​സ്ത്ര​ബോ​ധ​ത്തി​ലൂ​ടെ​യും ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ൻ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും സ​തീ​ശ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up