Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrMPParameshwar

ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ന് വി​ട​യേ​കി ജ​ന്മ​നാ​ട്

തൃ​​​ശൂ​​​ർ: ആ​​​ണ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നും ഇ​​​ട​​​തു​​​ചി​​​ന്ത​​​ക​​​നും മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​യു​​​മാ​​​യ ഡോ. ​​​എം.​​​പി. പ​​​ര​​​മേ​​​ശ്വ​​​ര​​​നു വി​​​ട​​​യേ​​​കി ജ​​​ന്മ​​​നാ​​​ട്. തൃ​​​ശൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

തൊ​​​ണ്ണൂ​​​റ്റി​​​ര​​​ണ്ടാം പി​​​റ​​​ന്നാ​​​ൾ ക​​​ഴി​​​ഞ്ഞു ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ട​​​പ​​​റ​​​ഞ്ഞ​​​ത്. ഭാ​​​ര്യ ഭ​​​വാ​​​നി​​​യും മ​​​ക്ക​​​ളാ​​​യ അ​​​രു​​​ണും വി​​​പി​​​നും ബ​​​ന്ധു​​​ക്ക​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ്ര​​​ണാ​​​മം അ​​​ർ​​​പ്പി​​​ച്ചു.

പ്രി​​​യ​​​പ്പെ​​​ട്ട എം.​​​പി​​​യെ അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു നോ​​​ക്കു​​​കാ​​​ണാ​​​ൻ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രു​​​മ​​​ട​​​ക്കം നി​​​ര​​​വ​​​ധി​​​ പേ​​​ർ കോ​​​ട്ട​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ ഡോ. ​​​എം.​​​പി. പ​​​ര​​​മേ​​​ശ്വ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ​​​ബ​​​ഹു​​​മ​​​തി​​​യാ​​​യി പോ​​​ലീ​​​സ് ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചു.

സാം​​​സ്കാ​​​രി​​​ക, സാ​​​മൂ​​​ഹി​​​ക, രാ​​ഷ്‌​​ട്രീ​​​യ​​നേ​​താ​​ക്ക​​ളും അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, മു​​​ൻ ​മ​​​ന്ത്രി​​​മാ​​​രാ​​​യ തോ​​​മ​​​സ് ഐ​​​സ​​​ക്ക്, ആ​​​ർ. ബി​​​ന്ദു, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ബി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ണ്‍​വീ​​​ന​​​ർ ടി.​​​വി. ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ, സി​​​പി​​​ഐ നേ​​​താ​​​വ് വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, പി.​​​കെ. ബി​​​ജു, പി.​​​വി. കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, സി.​​​പി. നാ​​​രാ​​​യ​​​ണ​​​ൻ, എ​​​സ്. ശ​​​ർ​​​മ, കെ. ​​​പാ​​​പ്പു​​​ട്ടി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി​​​പേ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു. കേ​​​ര​​​ള ശാ​​​സ്ത്ര​​​സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​ദ​​രാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ച്ചു.തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് പാ​​​റ​​​മേ​​​ക്കാ​​​വ് ശാ​​​ന്തി​​​ഘ​​​ട്ടി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ത്തി.

Latest News

Corehub Up