കണ്ണൂർ: സർവെ വകുപ്പിൽ നിലവിലുള്ള ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർവെ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ (എസ്ഒടിഇയു) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റൈന മോളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം. മനോജ്, ജില്ലാ സെക്രട്ടറി കെ.പി. പ്രദീപ്കുമാർ, സിജു പി. തോമസ്, ബീന കൊരട്ടി, സി.ടി. ഷൈജു, കെ.ടി. റഷീദ്, കെ.എം. പീതാംബരൻ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികൾ: പി.മനോജ്-പ്രസിഡന്റ്, ബീന ഏബ്രഹാം-സെക്രട്ടറി, കെ.എം. വിനോദ്, ബി.കെ. സൂരജ്-വൈസ് പ്രസിഡന്റുമാർ, കെ. ജിതിൻ, ടി. പ്രദീപ്കുമാർ-ജോയിന്റ് സെക്രട്ടറിമാർ, ടി.വി. മിനിജ-ട്രഷറർ.