പേരൂർക്കട: സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചന, ഉപന്യാസം, ക്വിസ്മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രകലാകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ അഡ്വ. ശാന്തകുമാർ, ചാന്നാൻ മോഹനൻ, പി.എസ്. അനിൽകുമാർ, അഡ്വ.അമൽ, വി.എസ്. വിജിലാൽ, പി.കെ. പ്രകാശ് എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ബി. യമുന നന്ദി പ്രകാശിപ്പിച്ചു. 21നു നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.