ചപ്പാരപ്പടവ്: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളന്റിയർമാർ. മെഡിക്കൽ കോളജിലെ അർഹരായവർക്ക് ആവശ്യമായ വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് എൻഎസ് എസ് വോളന്റിയർമാർ വസ്ത്രങ്ങൾ ശേഖരിച്ച് കൈമാറിയത്. വസ്ത്ര ശേഖരണത്തിന്റെ കൈമാറ്റം ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നസീറ നിർവഹിച്ചു.
ഡ്രസ് ബാങ്ക് കോ-ഓർഡിനേറ്റർ ജിജിമോൾ ജോസഫ് ഏറ്റുവാങ്ങി. ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.പി.അഹമ്മദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. മനീഷ, കെ.അനിത., ഇ.വി.സുബിന, എം. ജി.ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.