Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drishyam

ഗു​ജ​റാ​ത്തി​ലും ‘ദൃ​ശ്യം’ മോ​ഡ​ൽ കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹം ഫാ​ക്ട​റി​ക്കു​ള്ളി​ൽ, ക​ണ്ടെ​ത്തി​യ​ത് ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷം

ജാം​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ ജാം​ന​ഗ​ർ സ്വ​ദേ​ശി​യെ ഭാ​ര്യ​യു​ടെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ​ത് ഫാ​ക്ട​റി​ക്കു​ള്ളി​ൽ. സ​യ​നൈ​ഡ് ന​ൽ​കി കൊ​ന്ന​ശേ​ഷ​മാ​ണ് ഫാ​ക്ട​റി​ക്കു​ള്ളി​ൽ കു​ഴി​ച്ചി​ട്ട​ത്. ജാം​ന​ഗ​റു​കാ​ര​ൻ ജി​ഗ്നേ​ഷ് മ​വാ​ഡി​യ​യെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ജി​ഗ്നേ​ഷ് ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്നു​വെ​ന്നാ​യി​രു​ന്നു വി​വ​രം. ജോ​ലി ചെ​യ്യു​ന്നി​ട​ത്ത് ഫോ​ണ്‍ ല​ഭ്യ​മ​ല്ലെ​ന്നും ആ​രോ​ടും സം​സാ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഭാ​ര്യ പ്ര​ത്വി എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ജി​ഗ്നേ​ഷി​ന്‍റെ ബ​ന്ധു ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്നും അ​ഡ്ര​സ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഭാ​ര്യ ഒ​ഴി​ഞ്ഞു​മാ​റി​യ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ സം​ശ​യം കൂ​ടി. തു​ട​ർ​ന്ന് ജി​ഗ്നേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ശോ​ക് മ​വാ​ഡി​യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ടി​വീ​ഴു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ പ്ര​ത്വി​യും കാ​മു​ക​ൻ നീ​ലേ​ഷും എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞു.

നി​ലേ​ഷും പ്ര​ത്വി​യും ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ഏ​ഴു വ​ർ​ഷം മു​ൻ​പ് ജി​ഗ്നേ​ഷ് പ്ര​ത്വി​യെ വി​വാ​ഹം ചെ​യ്തു. കാ​മു​ക​നൊ​ന്നി​ച്ച് ജീ​വി​ക്കാ​ൻ പ്ര​ത്വി ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ചു. ദ​രേ​ദി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മ​ദ്യ​പി​ക്കാ​നെ​ന്ന വ്യാ​ജേ​ന നീ​ലേ​ഷും സു​ഹൃ​ത്ത് ബ​ൽ​റാ​മും ജി​ഗ്നേ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി മ​ദ്യ​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​രി​ച്ചെ​ന്നു​റ​പ്പാ​ക്കി​യ​ശേ​ഷം പാ​ട്ട​ത്തി​നെ​ടു​ത്ത ഫാ​ക്ട​റി​ക്ക​ത്ത് 12 അ​ടി താ​ഴ്ച്ച​യു​ള്ള കു​ഴി​യി​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു. മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ശേ​ഷം മ​ട​ങ്ങി. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ക്ക​ക​ത്തു​നി​ന്നു ത​ല​യോ​ട്ടി​യ​ട​ക്കം മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ചു. മൂ​വ​രേ​യും അ​റ​സ്റ്റ് ചെ​യ്തു.

Latest News

Corehub Up