66-ാം ജന്മദിനം ആരാധകർക്കൊപ്പം ആഘോഷിച്ച് മോഹൻലാൽ. കൊച്ചി കവിത തിയറ്ററിലായിരുന്നു താരത്തിന്റെ ആഘോഷം. ദൃശ്യം 3 കാണാൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം രാവിലെ തന്നെ എത്തിയിരുന്നു.
എട്ടു മണിയുടെ ഷോയ്ക്കാണ് താരം എത്തിയത്. ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെയാണ് സിനിമയുടെ അണിയറപ്രവർത്തകർക്കും ആരാധകർക്കുമൊപ്പം താരം കേക്ക് മുറിച്ചത്. നടി മീന, നിർമാതാവ് ആന്റണി പെരുമ്പാവൂർ, എസ്തർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പിറന്നാൾ ദിവസം തിയറ്ററുകളിലെത്തിയ ദൃശ്യം 3-ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടും മൂവായിരം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Tags : Mohanlal birthday drishyam