‘ദൃശ്യം’ ഹിന്ദി പതിപ്പ് ആയ ദൃശ്യം 3: ദ് കണ്ക്ലൂഷൻ സിനിമയുടെ ട്രെയിലർ എത്തി. ആദ്യ രണ്ട് ഭാഗങ്ങളെ കടത്തിവെട്ടുന്ന സിനിമയാകും ‘ദൃശ്യം 3’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ‘ദൃശ്യം 3’ മലയാളം പതിപ്പിന്റെ അതേ കഥയല്ല ഹിന്ദിയിൽ.
അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിക്കുന്നു. ആമിൽ കീയൻ ഖാൻ, അഭിഷേക് പഥക്, പർവീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.
സുധീർ കുമാർ ചൗധരിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ, റോചക് കോഹ്ലി, കർമ എന്നിവർ ചേർന്നാണ് സംഗീതം. ഇത് വിജയ് സൽഗോങ്കറുടെ (ഹിന്ദിയിലെ ജോർജുകുട്ടി) അവസാന കഥയായിരിക്കുമെന്നാണ് അണിയറക്കാർ തങ്ങളുടെ പോസ്റ്ററുകളിലും മറ്റും സൂചിപ്പിക്കുന്നതും.