Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driver Caught

Kollam

മ​ദ്യ​പി​ച്ച് ബ​സോ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ

കൊ​ല്ലം: മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ എ​ഴു​കോ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  കാ​രു​വേ​ലി​ൽ ഇ​ട​വ​ട്ടം മ​ന്ന​ത്ത് താ​ഴേ​തി​ൽ സി​നി​ഭ​വ​നി​ൽ ബി​ജു​കു​മാ​റാ​ണ് (42) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലിസ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​റു​മു​റി​ക്ക​ട ജം​ഗ്ഷ​നി​ൽവ​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​നപ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പു​ത്തൂ​ർ - മു​ക്ക​ട റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ഡ്രൈ​വ​റാ​ണ് ബി​ജു​കു​മാ​ർ. എ​സ്ഐ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​നം ത​ട​ഞ്ഞു​നി​റു​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​തോ​ടെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ടു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up