പ്രതീകാത്മക ചിത്രം
കൊല്ലം: മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കാരുവേലിൽ ഇടവട്ടം മന്നത്ത് താഴേതിൽ സിനിഭവനിൽ ബിജുകുമാറാണ് (42) പിടിയിലായത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തോടെ ആറുമുറിക്കട ജംഗ്ഷനിൽവച്ച് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്. പുത്തൂർ - മുക്കട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ഡ്രൈവറാണ് ബിജുകുമാർ. എസ്ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം തടഞ്ഞുനിറുത്തി പരിശോധന നടത്തിയത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി വ്യക്തമായതോടെ ഉടൻ കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Driver caught Nattuvishesham DistrictNews DeepikaNews