അമാനുള്ള
ആലുവ: മുപ്പത്തടത്ത് സൈക്കിളിൽ ലോറിയിടിച്ച് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനൊന്ന് വയസുകാരൻ മരിച്ചു. പാനായിക്കുളം വലിയപറമ്പിൽ റഫീഖിന്റെ മകൻ അമാനുള്ള ഹാരിസാണ് മരിച്ചത്. ഇന്നലെ രാവിലെ 9.35ഓടെ ഓഞ്ഞത്തോട് പാലത്തിന് സമീപമായിരുന്നു അപകടം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമാനുള്ളയുടെ സൈക്കിളിനു പിന്നിൽ മരത്തടിയുമായി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമാനുള്ളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
Tags : boy dies 11-year-old boy dies tragically after a lorry