x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പള്ളിയിൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി

വെബ്ഡെസ്ക്
Published: November 9, 2026 01:13 AM IST | Updated: November 9, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

അ​ഞ്ച​ല്‍: തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത​യി​ല്‍ അ​ഞ്ച​ലി​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി പു​തി​താ​യി പ​ണി​ക​ഴി​പ്പി​ച്ച പ​ള്ളി​യു​ടെ മൂ​റോ​ന്‍ കൂ​ദാ​ശ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ദി​വ​സം ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി ന​ട​ന്നു. ഇ​ട​വ​ക​യി​ലെ 32 കു​ട്ടി​ക​ളു​ടെ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ സ​മൂ​ഹ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ബി​ഷ​പ് സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, ബി​ഷ​പ് യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. പ​ള്ളി​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ നി​ര്‍​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ കാ​തോ​ലി​ക്കാ ബാ​വ ഫ​ല​കം ന​ല്‍​കി ആ​ദ​രി​ച്ചു.

വി​കാ​രി ഫാ.ബോ​വ​സ് മാ​ത്യു, സ​ഹ​വി​കാ​രി ഫാ.ഗീ​വ​ര്‍​ഗീ​സ് കു​റ്റി​വ​ട​ക്കേ​തി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. തോ​മ​സ്‌​കു​ട്ടി, ക​ണ്‍​വീ​ന​ര്‍ കോ​ശി ജോ​ണ്‍, സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് ഏ​ബ്ര​ഹാം, ജോ​ര്‍​ജ് പി. ​ജോ​സ​ഫ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ എ​ന്‍.​കെ. അ​ല​ക്സ്, ഒ.ജോ​ണ്‍, ടി.​ഡി. ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ഫാ.ഡോ. ജോ​ണ്‍​സ​ണ്‍ കൈ​മ​ല​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.

Tags : Festive Mass Nattuvishesham DistrictNews DeepikaNews

Recent News

Corehub Up