കടയ്ക്കലിൽ കഴിഞ്ഞ ദിവസം പാകമായ വാഴക്കുലകൾ മോഷണം പോയ രാജന് വാഴ തൈ നൽകുന്ന കടയ്ക്കൽ പൊലിസ്.
കൊല്ലം: കടയ്ക്കലിൽ കഴിഞ്ഞ ദിവസം പാകമായ വാഴക്കുലകൾ മോഷണം പോയി. വടക്കെവയൽ വാർഡിൽ രാജന് കൃഷി ചെയ്ത വാഴക്കുലകളാണ് കാണാതായത്.
അയൽവാസി സൗജന്യമായി നൽകിയ ഭൂമിയിലാണ് രാജൻ കൃഷിയിറക്കിയത്.
വിളവെടുക്കാനെത്തിയപ്പോഴാണ് 17 ഏത്തവാഴക്കുലകൾ സാമൂഹ്യവിരുദ്ധർ വെട്ടികൊണ്ട് പോയത് അറിയുന്നത്.
തുടർന്ന് രാജന്റെ പരാതിയിൽ കടയ്ക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒപ്പം വരുമാനം നഷ്ടപ്പെട്ട് ദുരിതത്തിലായ രാജനെ സഹായിക്കാൻ കടയ്ക്കലിലെ പൊലിസുകാർ ചേർന്ന് വാഴതൈയും സാമ്പത്തിക സഹായവും നൽകി.
Tags : farmer's tears Nattuvishesham DistrictNews DeepikaNews