x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ങ്ങ​ളു​ടെ മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെ​സ്‌റ്റ് വൈ​കു​ന്നു

വെബ്ഡെസ്ക്
Published: November 9, 2026 01:09 AM IST | Updated: November 9, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ർ പ്ലേ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് 2019 മാ​ർ​ച്ചി​ന് മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത ജി​ല്ല​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി​യി​ലു​ള്ള മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെ​സ്്‌റ്റ് വൈ​കു​ന്ന​താ​യി പ​രാ​തി. പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഫി​റ്റ്ന​സ് ടെ​സ്‌റ്റ് ന​ട​ക്കാ​ത്ത​തി​നാ​ൽ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ പ​ല​തും നി​ര​ത്തി​ലി​റ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​നം നി​ല​ച്ച് പ​ട്ട​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

ഒാ​ഗ​സ്‌റ്റ് മു​ത​ൽ ജി​ല്ല​യി​ലെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു. പൂ​യ​പ്പ​ള്ളി​യി​ലും ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വി​ലു​മാ​ണ് ജി​ല്ല​യി​ലെ ഓ​ട്ടോ​മാ​റ്റി​ക് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ. ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ർ പ്ലേ​റ്റ് പ​തി​ക്കു​ന്ന​തി​ന് പു​റ​മേ സീ​രി​യ​ൽ ന​മ്പ​ർ കൂ​ടി ന​ൽ​കി​യാ​ലെ ഓ​ട്ടോ​മാ​റ്റി​ക് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കൂ. ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ർ പ്ലേ​റ്റ് ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം കാ​ര​ണ​മാ​ണ് 2019 മാ​ർ​ച്ചി​ന് മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത ജി​ല്ല​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​നു​വ​ൽ ഫി​റ്റ്ന​സ് ന​ട​ത്താ​നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. ര​ണ്ട് ത​വ​ണ നീ​ട്ടി​യ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നി​ച്ചി​രു​ന്നു.

അ​തു​വ​രെ ഫീ​സ് അ​ട​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ് മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെ​സ്്‌റ്റിനാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​രെ​ക്കു​റ​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന മാ​ത്ര​മേ ന​ട​ത്തു​ന്നു​ള്ളു​വെ​ന്നാ​ണ് പ​രാ​തി. മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെ​സ്‌റ്റിന് ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ഓ​ട്ടോ​മാ​റ്റി​ക് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന കേ​ന്ദ്രം വ​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ൾ​ക്ക് മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റി​നു​ള്ള ഫീ​സ് സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് വ​ർ​ക്ക​ല ജോ​യി​ന്‍റ് ആ​ർ​ടി ഒാ​ഫിസി​ൽ ഫീ​സ​ട​ച്ചാ​ണ് കൊ​ല്ല​ത്ത് മാ​നു​വ​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മാ​നു​വ​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ വ​രു​മാ​നം കു​റ​ഞ്ഞ് ജി​ല്ല​യി​ലെ ര​ണ്ട് ഓ​ട്ടോ​മാ​റ്റി​ക് ഫി​റ്റ്ന​സ് ടെ​സ്്‌റ്റ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തു.

Tags : vehicles are delayed. Nattuvishesham DistrictNews DeepikaNews

Recent News

Corehub Up