Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driving Test

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​രം; ഇ​നി മു​ത​ൽ റി​വേ​ഴ്സ് ക്യാ​മ​റ​യെ ആ​ശ്ര​യി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​ര​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ലാ​ണ് പ​രി​ഷ്കാ​രം. ടെ​സ്റ്റി​ൽ ഇ​നി മു​ത​ൽ റി​വേ​ഴ്സ് ഗി​യ​റി​ലി​ട്ട് വാ​ഹ​നം നി​യ​ന്ത്രി​ക്കു​മ്പോ​ൾ റി​വേ​ഴ്സ് ക്യാ​മ​റ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കും. ‌

കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വ​ന്ന പു​തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ക. ഇ​ത്ര​യും കാ​ലം വാ​ഹ​ന​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ​യും ഉ​ൾ​ഭാ​ഗ​ത്തെ​യും റി​യ​ർ​വ്യൂ മി​റ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

റി​വേ​ഴ്സ് ക്യാ​മ​റ​യെ ആ​ശ്ര​യി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. റി​വേ​ഴ്സ് ക്യാ​മ​റ​ക​ൾ പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. എ​ന്നാ​ൽ റി​വേ​ഴ്സ് ക്യാ​മ​റ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സൈ​ഡ് മി​റ​റു​ക​ളും ഇ​ൻ​സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം വാ​ഹ​നം നി​യ​ന്ത്രി​ക്കേ​ണ്ട​ത്. ടെ​സ്റ്റി​നി​ടെ ഉ​ദ്യോ​ഗാ​ർ​ത്ഥി പൂ​ർ​ണ​മാ​യും ക്യാ​മ​റ ഡി​സ്‌​പ്ലേ​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ അ​ത് അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മാ​കും.

Latest News

Corehub Up