Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drowning Deaths

Idukki

ജി​ല്ല​യി​ല്‍ മു​ങ്ങിമ​ര​ണം കൂ​ടു​ന്നു; ഈ ​വ​ര്‍​ഷം ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പൊ​ലി​ഞ്ഞ​ത് 15 ജീ​വ​ന്‍

തൊ​ടു​പു​ഴ: ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പും തു​ട​രു​മ്പോ​ഴും ജി​ല്ല​യി​ല്‍ മു​ങ്ങി​മ​ര​ണ​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ശ​നി​യാ​ഴ്ച ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി ചെ​ക്ക്ഡാ​മി​ല്‍ മു​ങ്ങിമ​രി​ച്ച​താ​ണ് ഇ​തി​ല്‍ അ​വ​സാ​ന​ത്തെ സം​ഭ​വം. ഏ​താ​നും ദി​വ​സം മു​മ്പ് മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ​യി​ല്‍ വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചി​രു​ന്നു.

അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ ഇ​ന്ന​ലെ വ​രെ 15 പേ​രാ​ണ് ജി​ല്ല​യി​ല്‍ മു​ങ്ങി മ​രി​ച്ച​ത്. ഈ ​ക​ണ​ക്കു​ക​ളി​ല്‍ പെ​ടാ​ത്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. 15ല്‍ ​പ​ത്തു പേ​ര്‍ പു​രു​ഷ​ന്മാ​രാ​ണ്. ഇ​തി​നു പു​റ​മേ ര​ണ്ട് സ്ത്രീ​ക​ള്‍​ക്കും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​ടു​ത്തി​ടെ തൊ​ടു​പു​ഴ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം നാ​ല് മു​ങ്ങി​മ​ര​ണ​ങ്ങ​ളു​ണ്ടാ​യി.

തൊ​ടു​പു​ഴ​യാ​റി​ല്‍ മ​ണ​ക്കാ​ട്, വെ​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നും മ​ണ​ക്കാ​ട് കു​ള​ത്തി​ല്‍ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. മൂ​ല​മ​റ്റം ത്രി​വേ​ണി സം​ഗ​മം, ആ​ന​വി​ലാ​സം ക​ല്ലേ​പ്പു​ര​മേ​ട് പാ​റ​മ​ട​ക്കു​ളം, അ​ടി​മാ​ലി എ​ല്ല​യ്ക്ക​ല്‍ പു​ഴ, 10-ാം മൈ​ല്‍, പ​നം​കു​ട്ടി പ​വ​ര്‍​ഹൗ​സ്, മ​റ​യൂ​ര്‍ കോ​വി​ല്‍​ക്ക​ട​വ്, മൂ​ന്നാ​ര്‍ സൗ​ത്ത് ചൊ​ക്ക​നാ​ട് പു​ഴ തു​ട​ങ്ങി വി​വ​ധ​യി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മ​റ്റ് മു​ങ്ങിമ​ര​ണ​ങ്ങ​ള്‍.

മ​ല​ങ്ക​ര, ആ​ന​യി​റ​ങ്ങ​ല്‍, ചെ​ങ്കു​ളം, പാം​ബ്ല ഡാ​മു​ക​ള്‍, കാ​ളി​യാ​ര്‍, കാ​ഞ്ഞി​ര​മ​റ്റം, മാ​ങ്ക​ട​വ്, കു​ഞ്ചി​ത്ത​ണ്ണി, പ​ഴ​യ മൂ​ന്നാ​ര്‍ പു​ഴ​ക​ള്‍, അ​രു​വി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ടം, തേ​ക്ക​ടി ക​നാ​ല്‍, പു​റ​ക്ക​യം ആ​റ്, ഇ​ര​ട്ട​യാ​ര്‍ ട​ണ​ല്‍, മാ​ലി, പെ​രു​മ്പ​ന്‍​കു​ത്ത്, അ​ഞ്ചു​രു​ളി, പാ​റ​ക്കു​ളം, രാ​ജാ​ക്ക​ണ്ടം, ആ​ന​കു​ത്തി, ന​രി​യം​പാ​റ, വെ​ള്ളാ​രം​കു​ന്ന്, അ​മ്മാ​വ​ന്‍​കു​ത്ത്, തൂ​വ​ല്‍, തൂ​വാ​നം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നുപു​റമേ പ​ടു​താ​ക്കു​ള​ങ്ങ​ളി​ലും ത​ട​യ​ണ​ക​ളി​ലും വീ​ണും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു.


ജി​ല്ല​യി​ല്‍ ഒ​രു വ​ര്‍​ഷം ശ​രാ​ശ​രി 40 പേ​ര്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. അ​ശ്ര​ദ്ധ​യാ​ണ് ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണം. കു​ളി​ക്കാ​നും മീ​ന്‍ പി​ടി​ക്കാ​നു​മാ​യി പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലു​മി​റ​ങ്ങു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം അ​ടി​യൊ​ഴു​ക്കു​ള്ള ക​യ​ങ്ങ​ള്‍, ചു​ഴി, പാ​റ​ക്കെ​ട്ടു​ക​ളി​ലെ വ​ഴു​ക്ക​ല്‍ എ​ന്നി​വ​യാ​ണ്. വെ​ള്ള​ത്തി​ന് ത​ണു​പ്പും സാ​ന്ദ്ര​ത​യും കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ഡാ​മു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലു അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. ന​ന്നാ​യി നീ​ന്ത​ല​റി​യാ​വു​ന്ന​വ​രും അ​പ​ക​ട​ത്തി​ല്‍​പ്പെടാ​റു​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ അ​പ​ക​ടസാ​ധ്യ​ത ഏ​റെ​യാ​ണ്.

പ​രി​ച​യ​ക്കു​റ​വ് അ​പ​ക​ടം വ​രു​ത്തും

കു​ള​ങ്ങ​ളി​ലും പു​ഴ​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ളു​ള്‍​പ്പെ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍.​ഷി​നോ​യ് പ​റ​ഞ്ഞു. നീ​ന്ത​ല്‍ പ​ഠി​ച്ചി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​രി​ചി​ത​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ പ്ര​ത്യേ​ക ക​രു​ത​ല്‍ വേ​ണം. ആ​ഴ​മ​റി​യാ​തെ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. ഡാ​മു​ക​ളി​ലെ വെ​ള്ള​ത്തി​ന് ത​ണു​പ്പേ​റും. അ​ടി​യി​ലേ​ക്ക് ചെ​ല്ലും​തോ​റും കൈ​കാ​ലു​ക​ള്‍ വേ​ഗം കു​ഴ​യാ​ന്‍ കാ​ര​ണ​മാ​കും.
പാ​റ​മ​ട​ക്കു​ള​ങ്ങ​ളി​ലെ വെ​ള്ളം പാ​യ​ല്‍ പി​ടി​ച്ച​താ​യി​രി​ക്കും. ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ലെ പ​ടു​താ​ക്കു​ള​ങ്ങ​ളി​ല്‍ കൈ​വ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ​യു​റ​പ്പാ​ക്ക​ണം. ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍ അ​പാ​യ സൂ​ച​ന​ക​ള്‍ ശ്ര​ദ്ധി​ക്കാ​ത്ത​തും അ​ല​ക്ഷ്യ​മാ​യി വി​നോ​ദ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​ക്കും. ജി​ല്ല​യി​ല്‍ സ​ര്‍​വസ​ജ്ജ​മാ​യ സ്‌​കൂ​ബാ സം​ഘ​മു​ള്ള​ത് തൊ​ടു​പു​ഴ​യി​ല്‍ മാ​ത്ര​മാ​ണ്.

 

Latest News

Corehub Up