കൊച്ചി: ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 3,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഇറാനിയന്‍ ബോട്ടില്‍ കടത്തുകയായിരുന്ന 526 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് പാക്കിസ്ഥാന് പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് വ്യോമ നാവിക നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കടലില്‍ നടത്തിയ തെരച്ചിലിലാണ് കഴിഞ്ഞ 25ന് കപ്പല്‍ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ധോ എന്ന ഇറാനിയന്‍ ബോട്ടിനെ നിരീക്ഷിച്ച് വരുന്നതിനിടെ സുരക്ഷാസേനയെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍, മെത്താംഫിറ്റമിന്‍ എന്നീ മയക്കുമരുന്നുകള്‍ പിടികൂടിയത്. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്ന് ശേഖരവും കസ്റ്റഡിയിലായ പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമനടപടികള്‍ക്കുമായി മുംബൈ തുറമുറഖത്തെത്തിച്ചു. ഇവിടെ വിവിധ ഏജന്‍സികളുടെയും ഭീകരവിരുദ്ധ സേനയുടെയും തേൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.