Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dubbing

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്രം 'അ​തി​മ​നോ​ഹ​രം' ഡ​ബ്ബിം​ഗ് ആ​രം​ഭി​ച്ചു; ക്രി​സ്മ​സ് റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

'തു​ട​രും' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം അ​തി​മ​നോ​ഹ​ര​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ആ​രം​ഭി​ച്ചു. ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ൽ നി​ന്നു​മു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം ഈ ​വ​ർ​ഷം ഡി​സം​ബ​ർ 24-ന് ​ക്രി​സ്മ​സ് റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ക​ഴി​ഞ്ഞ വി​ഷു ദി​ന​ത്തി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ട​ത്. അ​തു​വ​രെ 'L366' എ​ന്ന വ​ർ​ക്കിം​ഗ് ടൈ​റ്റി​ലി​ലാ​യി​രു​ന്നു സി​നി​മ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ല​യ്ക്ക് പോ​കു​ന്ന സ്വാ​മി​മാ​ർ​ക്കി​ട​യി​ൽ പൊ​ലി​സ് വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ വ​ലി​യ രീ​തി​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു. ടി.​എ​സ്. ല​വ് ലാ​ജ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ലാ​ലു അ​ല​ക്സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ജ​ഗ​ദീ​ഷ്, ഇ​ർ​ഷാ​ദ്, സു​ധീ​ഷ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, സ​ജീ​വ​ൻ, ശ്രീ​നാ​ഥ് ബാ​ബു, കി​ര​ൺ പീ​താം​ബ​ര​ൻ, വി​ജി വി​ശ്വ​നാ​ഥ്, ഭാ​മ അ​രു​ൺ, പ്രാ​ർ​ഥ​ന തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. 'ഇ​ഷ്‌​ക്', 'ആ​ല​പ്പു​ഴ ജിം​ഖാ​ന', 'മ​ഹാ​റാ​ണി' തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ര​തീ​ഷ് ര​വി​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: ഷാ​ജി​കു​മാ​ർ, സം​ഗീ​തം: ജേ​ക്സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം: ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ്: വി​വേ​ക് ഹ​ർ​ഷ​ൻ, സൗ​ണ്ട് ഡി​സൈ​ൻ: വി​ഷ്ണു ഗോ​വി​ന്ദ്, ക​ലാ​സം​വി​ധാ​നം: ഗോ​കു​ൽ​ദാ​സ്, കോ​സ്റ്റും: മ​ഷാ​ർ ഹം​സ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വി​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സു​ധ​ർ​മ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Latest News

Corehub Up