Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DublinEvents

Europe

AWAKE Ireland 2026: അ​യ​ർ​ല​ൻ​ഡി​ൽ 417 യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ദേ​ശീ​യ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് അ​യ​ർ​ല​ൻ​ഡി​ന്‍റെ (SMYM Ireland) ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 26 വ​രെ ഡ​ബ്ലി​ൻ സി​റ്റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ സെ​ന്‍റ് പാ​ട്രി​ക്‌​സ് ക്യാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ യു​വ​ജ​ന​സം​ഗ​മ​മാ​യ AWAKE Ireland 2026 ശ്ര​ദ്ധേ​യ​മാ​യി. അ​യ​ർ​ല​ൻ​ഡി​ലെ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി 16 മു​ത​ൽ 30 വ​യ​സു​വ​രെ​യു​ള്ള 417 യു​വ​ജ​ന​ങ്ങ​ൾ ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, ചി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ്പ് ഡൊ​ണാ​ൾ​ഡ് റോ​ച്ചെ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബി​ഷ​പ്പ് ഡൊ​ണാ​ൾ​ഡ് റോ​ച്ചെ സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

SMYM യൂ​റോ​പ്പ് യൂ​ത്ത് അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​ജ് മൂ​ല​വ​രി​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഒ​ലി​യ​ക്കാ​ട്ടി​ൽ, SMYM നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബൈ​ജു ക​ണ്ണ​മ്പി​ള്ളി, മ​ത​ബോ​ധ​ന വി​ഭാ​ഗം നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ആ​ത്മീ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ക്രി​സ്തു​വു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൗ​ര​സ്ത്യ സു​റി​യാ​നി സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ​ജീ​വി​ത​വും അ​ടു​ത്ത​റി​യു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി. വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, സ്തു​തി​പ്പും ആ​രാ​ധ​ന​യും എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ത്മീ​യ ചൈ​ത​ന്യം വ​ർ​ധി​പ്പി​ച്ചു.

ഘാ​ന സ്വ​ദേ​ശി​യും ചി​ക്കാ​ഗോ​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മാ​ർ​ക്ക് നി​മോ, യു​വ​ജ​ന അ​പ്പ​സ്തോ​ലേ​റ്റ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ. ​മെ​ൽ​വി​ൻ പോ​ൾ മം​ഗ​ല​ത്ത്, അ​യ​ർ​ല​ൻ​ഡി​ലെ യു​വ ഇ​ട​വ​ക വി​കാ​രി​യും ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​കോ​ന​ർ മ​ഗ്രാ​ത്ത് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി. വി​ശ്വാ​സ​ജീ​വി​തം, യു​വ​ജ​ന​ശു​ശ്രൂ​ഷ, ഡി​ജി​റ്റ​ൽ സു​വി​ശേ​ഷ​വ​ത്ക​ര​ണം, സ​ഭ​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​യാ​യി.

ഡ​ബ്ലി​നി​ലെ സീ​റോ മ​ല​ബാ​ർ കു​ടും​ബ​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ യു​വ​ജ​ന​ങ്ങ​ളെ സ്വ​ന്തം വീ​ടു​ക​ളി​ൽ സ്വീ​ക​രി​ച്ച ഹോ​സ്റ്റ് ഫാ​മി​ലി പ​ദ്ധ​തി​യും സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി. AWAKE മ്യൂ​സി​ക് മി​നി​സ്ട്രി​യു​ടെ സം​ഗീ​ത​ശു​ശ്രൂ​ഷ​ക​ളും നാ​ല് റീ​ജി​യ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള ക​ലാ-​നൃ​ത്ത​പ​രി​പാ​ടി​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും സ​ർ​ഗാ​ത്മ​ക​ത​യും പ്ര​ക​ട​മാ​ക്കി.

SMYM നാ​ഷ​ണ​ൽ ടീം, ​യു​വ​ജ​ന ആ​നി​മേ​റ്റ​ർ​മാ​ർ, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ ക​മ്മി​റ്റി​ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ആ​തി​ഥേ​യ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ. ബി​ഷ​പ്പു​മാ​ർ, വൈ​ദി​ക​ർ, പ്ര​ഭാ​ഷ​ക​ർ, സം​ഘാ​ട​ക​ർ, പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

'Rediscover Christ. Reunite with Christ. Remain in Christ' എ​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​പ്ത​വാ​ക്യം ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി വി​ശ്വാ​സ​ത്തി​ലും പ്രാ​ർ​ഥ​ന​യി​ലും സേ​വ​ന​ത്തി​ലും വ​ള​ർ​ന്ന് ക്രി​സ്തു​വി​ന് സാ​ക്ഷി​ക​ളാ​യി സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് AWAKE Ireland 2026 സ​മാ​പി​ച്ച​ത്.

Latest News

Corehub Up