Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dust

Palakkad

മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ കു​ഴി​യും പൊ​ടി​യും: വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ൽ

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ൽ യാ​ത്ര ക​ഠി​ന​ത​രം. പ​ല​യി​ട​ത്തും അ​പ​ക​ട​ക്കെ​ണി​ക​ളാ​യി കു​ഴി​ക​ളാ​ണ്.

പാ​ത​യി​ലെ പ്ര​ധാ​ന ടൗ​ണാ​യ മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ പൊ​ടി​ശ​ല്യ​മാ​ണ് അ​തി​രൂ​ക്ഷം. മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങു​ന്ന ടൗ​ൺ​ഭാ​ഗം മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും നി​ര​ത്തി ചെ​റി​യ തോ​തി​ൽ ഉ​യ​ർ​ത്തി.​

പി​ന്നീ​ട് ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല. ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ടൗ​ൺ പൊ​ടി​യി​ൽ മു​ങ്ങു​ന്ന സ്ഥി​തി​യാ​യി. പൊ​ടി​ശ​ല്യം​മൂ​ലം പ​ല ക​ട​ക​ളും അ​ട​ച്ചു. വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തും പൊ​ടി ത​ന്നെ​യാ​ണ് വി​ല്ല​ൻ.

പാ​ത​വ​ക്കി​ലെ വീ​ട്ടു​കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും പൊ​ടി വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഇ​വി​ടേ​യും ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല. പാ​ത​യി​ൽ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ട് അ​പാ​യ​ക്കു​ഴി​ക​ൾ.

മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​ണ് മു​ട​പ്പ​ല്ലൂ​ർ ടൗ​ൺ.

എ​ന്നാ​ൽ ടൗ​ൺ ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ടും റോ​ഡ് ത​ക​ർ​ച്ച​യു​മാ​യി വ​ള​രെ ദു​രി​ത​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. ടൗ​ണി​ലെ ത​ക​ർ​ന് ഭാ​ഗം റീ​ടാ​റിം​ഗി​നാ​യി മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും നി​ര​ത്തി പി​ന്നീ​ട് ടാ​റിം​ഗ് ചെ​യ്യാ​തി​രു​ന്ന​താ​ണ് ടൗ​ൺ​പ്ര​ദേ​ശം പൊ​ടി​യി​ൽ മു​ങ്ങാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.

ടൗ​ണി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും ബു​ദ്ധി​മു​ട്ടു​ന്ന സ്ഥി​തി​യു​ണ്ട്. ടാ​റിം​ഗ് ന​ട​ത്തി ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണം.

ഈ ​ആ​വ​ശ്യ​വു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി ഉ​ട​നു​ണ്ടാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​നും പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം.

ശാ​ര​ദ ഗോ​പി​നാ​ഥ്,
വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

Latest News

Corehub Up