Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dust Nuisance

Wayanad

വെ​ങ്ങ​പ്പ​ള്ളി​യി​ൽ പൊ​ടി​ശ​ല്യ​വും അ​പ​ക​ട​ങ്ങ​ളും പെ​രു​കു​ന്നു

വൈ​ത്തി​രി: വെ​ങ്ങ​പ്പ​ള്ളി​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പ​കു​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.

ടാ​റിം​ഗ് ന​ട​ത്താ​തെ മെ​റ്റ​ലും ക​ല്ലു​ക​ളും മാ​ത്രം നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ക​ടു​ത്ത ദു​രി​ത​മാ​യി മാ​റി​യ​ത്. ചൂ​ട് ക​ടു​ത്ത​തോ​ടെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ ഉ​യ​രു​ന്ന ക​ന​ത്ത പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും അ​സ​ഹ​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.
പ്ര​ദേ​ശ​ത്തെ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ലെ ക​ട​ക​ളി​ൽ പൊ​ടി നി​റ​യു​ന്ന​ത് സാ​ധ​ന​ങ്ങ​ൾ കേ​ടു​വ​രാ​നും വി​ൽ​പ​ന​യെ ബാ​ധി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ ക​ട​ക​ളി​ലേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ന്ന​തോ​ടെ വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന​ത്.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​ത്യ​ന്താ​പേ​ക്ഷി​ത വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ദി​വ​സം മു​ഴു​വ​ൻ പൊ​ടി തു​ട​ച്ചു​മാ​റ്റേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. പൊ​ടി​പ​ട​ല​ങ്ങ​ൾ നി​ര​ന്ത​രം ശ്വ​സി​ക്കു​ന്ന​ത് കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ളി​ലും വ്യാ​പാ​രി​ക​ളി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും അ​ല​ർ​ജി​യും വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ചെ​റി​യ കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ഇ​ര​ക​ൾ. ജ​ന​വാ​സ​മ​തി​ലു​ള്ള ഈ ​മേ​ഖ​ല​യി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. റോ​ഡി​ലി​ട്ട ക​ല്ലു​ക​ളി​ൽ ത​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നോ പൊ​ടി​ശ​മ​ന​ത്തി​ന് വെ​ള്ളം ത​ളി​ക്കാ​നോ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും അ​തു​വ​രെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി ദി​വ​സ​വും കൃ​ത്യ​മാ​യി വെ​ള്ളം ത​ളി​ച്ച് പൊ​ടി​ശ​ല്യം കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ശ​ക്ത​മാ​യ ആ​വ​ശ്യം.

Latest News

Corehub Up