Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DySP Office.

Thiruvananthapuram

ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

‎നെ​ടു​മ​ങ്ങാ​ട്: ‎ബി​ജെ​പി നേ​താ​വ് യു​വ​രാ​ജ് ഗോ​കു​ലി​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പു ചു​മ​ത്തി കേ​സെ​ടു​ത്ത പൊ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ള​വി​ക്കോ​ണ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ഡി​വൈ​എ​സ്പി ഓ​ഫി​സി​നു മു​ന്നി​ൽ പൊ​ലി​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തു നേ​രി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി. പോ​ത്ത​ൻ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. റെ​ജി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല സ​ഹ​പ്ര​ഭാ​രി എ.​ജി. ശ്രീ​കു​മാ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല​ക​മ​ൺ സ​തീ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജു മു​ദാ​ക്ക​ൽ, സ​ന്തോ​ഷ് മ​ട​വൂ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​രാ​ജ്, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പൂ​വ​ത്തൂ​ർ ജ​യ​ൻ, പാ​ലോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​കേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​ട്ട​പ്പാ​റ ഷി​ജു, ദി​നേ​ശ് പോ​ത്ത​ൻ​കോ​ട്, ബി.​എ​സ്. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ സ്വാ​ഗ​ത​വും നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up