തൃശൂർ: പെട്രോളിലെ എഥനോൾ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്ര പെട്രാളിയം സഹമന്ത്രി സുരേഷ് ഗോപി.
ഇരുപതാണു നിലവിൽ അംഗീകരിച്ചിട്ടുള്ളത്. അതു വർധിപ്പിക്കും. ശാസ്ത്രീയമായ സാധ്യതകൾ പരിശോധിച്ചാണു വർധന. എഥനോൾ അളവ് കണ്ടെത്താൻ കർണാടകയും കേരളവും പരിശോധന നടത്തട്ടെ.രാഷ്ട്രീയത്തിനുവേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്കു വീഴുമെന്നു കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു.