Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Team Opens

കർണാടക ഐഎഎസ് ഓഫീസറുടെ ഫ്ലാറ്റ് തുറന്ന് ഇഡി സംഘത്തിന്‍റെ പരിശോധന

ബം​​​​ഗ​​​​ളൂരു: ക​​ർ​​ണാ​​ട​​ക മൃ​​ഗ​​സം​​ര​​ക്ഷ​​ണ​​വ​​കു​​പ്പി​​ലെ അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ ഫ്ലാറ്റി​​ൽ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) സം​​ഘ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന. ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ ഡ​​യ​​റ​​ക്ട​​റാ​​യ ഗ്യാ​​​​​നേ​​​​​ന്ദ്ര കു​​​​​മാ​​​​​ർ ഗാം​​​​​ഗ്‌​​​​​വാ​​​​​റി​​ന്‍റെ ജ​​യ​​മ​​ഹ​​ൽ മേ​​ഖ​​ല​​യി​​ലെ ഫ്ളാ​​റ്റി​​ലാ​​യി​​രു​​ന്നു ഇ​​ഡി സം​​ഘം എ​​ത്തി​​യ​​ത്.

മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ കാ​​​​ത്ത് പു​​​​റ​​​​ത്തി​​​​രു​​​​ന്ന​​​​ശേ​​​​ഷം പൂ​​​​ട്ട് പൊ​​​​ളി​​ച്ചാ​​ണ് ഇ​​ഡി സം​​ഘം അ​​ക​​ത്തു​​ക​​ട​​ന്ന​​ത്. മൂ​​ന്നു​​മ​​ണി​​ക്കൂ​​റോ​​ളം കാ​​ത്തി​​രു​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു പൂ​​ട്ട് പൊ​​ളി​​ക്കാ​​ൻ ഇ​​ഡി സം​​ഘം തീ​​രു​​മാ​​നി​​ച്ച​​ത്. ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റെ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​രു​​ന്നി​​ല്ല.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഗ്യാ​​​​നേ​​​​ന്ദ്ര കു​​​​മാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്വ​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​ത് ഒ​​​​ട്ടേ​​​​റെ അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴിതെ​​​​ളി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ച്ഛ​​​​ന് അ​​​​സു​​​​ഖ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​വ​​ധി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​താ​​ണെ​​ന്നു ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ്രി​​​​യ​​​​ങ്ക് ഖാ​​​​ർ​​​​ഗെ ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

Latest News

Corehub Up