Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDCase

സ്റ്റേ​ഷ​നി​ലെ ബി​നു​വി​ന്‍റെ ഊ​ഞ്ഞാ​ലാ​ട്ടം; മ്യൂ​സി​യം പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടു​ന്ന​തി​ൽ എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 

പോ​ലീ​സു​കാ​ർ പ്ര​തി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്വ​ന്തം ശി​പാ​ർ​ശ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഓ​ണാ​ഘോ​ഷ​ത്തി​നാ​യി പാ​ള​യ​ത്തെ ക​ട​യി​ൽ നി​ന്ന് മ്യൂ​സി​യം പോ​ലീ​സ് 68 ഷ​ർ​ട്ടു​ക​ളാ​ണ് വാ​ങ്ങി​യ​ത്. വാ​ങ്ങി​യ ഷ​ർ​ട്ടു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കു​ക​യും അ​വ പോ​ലീ​സു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഐ.​പി. ബി​നു​വി​ന് പോ​ലീ​സു​കാ​ർ വ​സ്ത്രം വാ​ങ്ങി​ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ബി​നു ധ​രി​ച്ച ഷ​ർ​ട്ടും പോ​ലീ​സു​കാ​ർ ധ​രി​ച്ചി​രു​ന്ന ഷ​ർ​ട്ടും നീ​ല​നി​റ​ത്തി​ലു​ള്ള​താ​ണെ​ങ്കി​ലും ഇ​വ ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തു​മ്പോ​ൾ  എ​സ്എ​ച്ച്ഒ ആ​ർ.​പ്ര​ശാ​ന്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പ്ര​തി​യാ​യ ഉ​ണ്ണി​യു​മാ​യി സ്റ്റേ​ഷ​ന് മു​ന്നി​ലും ഐ.​പി.ബി​നു​വു​മാ​യി സ്റ്റേ​ഷ​നു​ള്ളി​ലും എ​സ്എ​ച്ച്ഒ സം​സാ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. എ​സ്എ​ച്ച്ഒ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ൾ സ്റ്റേ​ഷ​ന് പു​റ​ത്ത് റീ​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് തു​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​ൽ എ​സ്എ​ച്ച്ഒ​ക്കും മ​റ്റ് പോ​ലീ​സു​കാ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​ൻ എ​ത്തി​യപ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും പ്ര​തി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം ല​ഭി​ച്ചോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up