കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ് (മീറ്റിംഗ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) ഇവന്റ് സമ്മിറ്റ് ഇന്ന് പാറപ്പുറം വല്ലംകടവിലെ ട്രാവന്‍കൂര്‍ പാലസില്‍ തുടങ്ങും.
കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ സംഘടനയായ ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് ഓഫ് കേരള (ഇമാക്) യാണു സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ 150ഓളം ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ ഉടമകളും സീനിയര്‍ ഇവന്റ് മാനേജര്‍മാരും പങ്കെടുക്കും. വൈകുന്നേരം നാലിന് ബെന്നി ബെഹനാന് എംപി ഉദ്ഘാടനം ചെയ്യും.
ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ അധ്യക്ഷത വഹിക്കും. കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) സെക്രട്ടറി എസ്. സ്വാമിനാഥന് മുഖ്യാതിഥിയാകും.