തൃശൂർ: വിപണി-വായ്പാബന്ധങ്ങൾ, അറിവുപങ്കിടൽ, ശേഷിവികസനം എന്നിവയിലൂടെ കർഷക ഉത്പാദകസംഘടനകളെ സുസ്ഥിരവും മത്സരക്ഷമവുമായ സംരംഭങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷൻ രൂപവത്കരിച്ച ഇസാഫ് ഭാരത് സെന്റർ ഫോർ എക്സലൻസ് ഫോർ കളക്റ്റീവ് എന്റർപ്രൈസസ് (ബിസിഇസിഇ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബിസിനസ് വികസനപരിശീലനം സംഘടിപ്പിച്ചു.
12 ജില്ലകളിലെ 42 കർഷക ഉത്പാദകസംഘടനാ പ്രതിനിധികൾ പങ്കെടുത്തു. നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. അശോക്, കേരള കാർഷിക സർവകലാശാല മുൻ പ്രഫ. ഡോ. പുഷ്പലത എന്നിവർ ക്ലാസെടുത്തു. ഇസാഫ് ഗ്രൂപ്പ് സ്ട്രാറ്റജി അഡ്വൈസർ കെ.വി. ക്രിസ്തുദാസ്, ഇസാഫ് ബാങ്ക് സസ്റ്റൈനബിൾ ബാങ്കിംഗ് ഹെഡ് സന്ധ്യ സുരേഷ്, അഗ്രി ബിസിനസ് ഹെഡ് ഡി. രാധാകൃഷ്ണൻ, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോണ് പി. ഇഞ്ചക്കലോടി എന്നിവർ പ്രസംഗിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായ ബിസിഇസിഇ ദേശീയ ശൃംഖലയിൽ 14 സംസ്ഥാനങ്ങളിലായി അഞ്ഞൂറിലധികം കർഷക- ഉത്പാദക സംഘടനകളാണുള്ളത്.