Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EVAdoption

ഇ​വി ഉ​പ​യോ​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ഒ​ന്നാ​മതെത്തിയ കേരളം ; നീ​തി ആ​യോ​ഗ് സൂ​ചി​ക​യി​ൽ പി​ന്നി​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: വ്യ​​ക്തി​​ഗ​​ത ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ (ഇ​​വി) വാ​​ങ്ങു​​ന്ന​​തി​​ൽ കേ​​ര​​ളം രാ​​ജ്യ​​ത്ത് ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​പ്പോ​​ഴും, സ​​മ​​ഗ്ര​​മാ​​യ ക്ലീ​​ൻ മൊ​​ബി​​ലി​​റ്റി സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​നം ഏ​​റെ പി​​ന്നി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്.

ന​​യ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ഗ​​വേ​​ഷ​​ണ​​രം​​ഗ​​ത്തെ മെ​​ല്ലെ​​പ്പോ​​ക്കു​​മാ​​ണ് സം​​സ്ഥാ​​ന​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്. നീ​​തി ആ​​യോ​​ഗു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഡ​​ബ്ല്യു​​ആ​​ർ​​ഐ ഇ​​ന്ത്യ (WRI India) ത​​യാ​​റാ​​ക്കി​​യ ‘ഇ​​ന്ത്യ ഇ​​ല​​ക്‌​​ട്രി​​ക് മൊ​​ബി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് (IEMI) 2025’ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ഈ ​​വി​​വ​​ര​​ങ്ങ​​ളു​​ള്ള​​ത്.

►വ്യ​​ക്തി​​ഗ​​ത ഇ​​വി​​ക​​ളി​​ൽ മു​​ന്നേ​​റ്റം, വാ​​ണി​​ജ്യ മേ​​ഖ​​ല​​യി​​ൽ പി​​ന്നോ​​ട്ട്

വ്യ​​ക്തി​​ഗ​​ത ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ലും കാ​​റു​​ക​​ളി​​ലു​​മാ​​യി 12.3 ശ​​ത​​മാ​​നം ഇ​​വി നി​​ര​​ക്ക് കൈ​​വ​​രി​​ച്ചാ​​ണ് കേ​​ര​​ളം രാ​​ജ്യ​​ത്ത് ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്. അ​​താ​​യ​​ത്, സം​​സ്ഥാ​​ന​​ത്ത് വി​​റ്റ​​ഴി​​ക്കു​​ന്ന എ​​ട്ട് സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്ന് ഇ​​ല​​ക്‌​​ട്രി​​ക്കാ​​ണ്. എ​​ന്നാ​​ൽ, ഈ ​​നേ​​ട്ട​​മു​​ണ്ടാ​​യി​​ട്ടും ഗ​​താ​​ഗ​​ത വൈ​​ദ്യു​​തീ​​ക​​ര​​ണ പു​​രോ​​ഗ​​തി​​യി​​ൽ 100ൽ 36 ​​പോ​​യി​​ന്‍റു​​ക​​ൾ മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​നു നേ​​ടാ​​നാ​​യ​​ത്.

സ്വ​​കാ​​ര്യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ വ​​ലി​​യ തോ​​തി​​ൽ ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റു​​മ്പോ​​ഴും, വാ​​ണി​​ജ്യവാ​​ഹ​​ന മേ​​ഖ​​ല​​യി​​ൽ മാ​​റ്റം വ​​ള​​രെ പ​​തു​​ക്കെ​​യാ​​ണ്. കൊ​​മേ​​ഴ്‌​​സ്യ​​ൽ ഫ്ലീ​​റ്റു​​ക​​ൾ​​ക്കു​​ള്ള ഇ​​ള​​വു​​ക​​ൾ, പെ​​ർ​​മി​​റ്റ് ഇ​​ള​​വു​​ക​​ൾ, ലോ-​​എ​​മി​​ഷ​​ൻ സോ​​ണു​​ക​​ൾ, വാ​​ഹ​​നം പൊ​​ളി​​ക്ക​​ൽ സ​​ബ്‌​​സി​​ഡി​​ക​​ൾ തു​​ട​​ങ്ങി​​യ ന​​യ​​പ​​ര​​മാ​​യ പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളു​​ടെ കു​​റ​​വാ​​ണ് വാ​​ണി​​ജ്യ മേ​​ഖ​​ല​​യി​​ലെ പി​​ന്നോ​​ക്കാ​​വ​​സ്ഥ​​യ്ക്കു കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്.

►ചാ​​ർ​​ജിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളി​​ൽ മി​​ക​​വ്, ഗ​​വേ​​ഷ​​ണ​​ത്തി​​ൽ ഏ​​റ്റ​​വും പി​​ന്നി​​ൽ

അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​നം മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. ചാ​​ർ​​ജിം​​ഗ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ സ​​ജ്ജീ​​ക​​ര​​ണ​​ത്തി​​ൽ 100ൽ 55 ​​പോ​​യി​​ന്‍റ് നേ​​ടി മു​​ൻ​​നി​​ര സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ കേ​​ര​​ളം ഇ​​ടം​​പി​​ടി​​ച്ചു. എ​​ന്നാ​​ൽ, ഗ​​വേ​​ഷ​​ണ-​​ന​​വീ​​ക​​ര​​ണ രം​​ഗ​​ത്താ​​ണ് സം​​സ്ഥാ​​ന​​ത്തി​​നു വ​​ലി​​യ തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​ത്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ വെ​​റും 29 പോ​​യി​​ന്‍റു​​ക​​ൾ മാ​​ത്രം നേ​​ടി​​യ കേ​​ര​​ളം വ​​ലി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​ണ്.

മി​​ക​​ച്ച മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും അ​​ക്കാ​​ദ​​മി​​ക്-​​വ്യ​​വ​​സാ​​യ ഗ​​വേ​​ഷ​​ണ ശൃം​​ഖ​​ല​​ക​​ളെ ക്ലീ​​ൻ മൊ​​ബി​​ലി​​റ്റി മേ​​ഖ​​ല​​യി​​ലേ​​ക്കു പൂ​​ർ​​ണ​​മാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് റി​​പ്പോ​​ർ​​ട്ട് വി​​ല​​യി​​രു​​ത്തു​​ന്നു. എ​​ങ്കി​​ലും വി​​എ​​സ്എ​​സ്‌​​സി​​യും ട്രാ​​വ​​ൻ​​കൂ​​ർ ടൈ​​റ്റാ​​നി​​യം പ്രോ​​ഡ​​ക്‌​​ട്‌​​സും ചേ​​ർ​​ന്ന് വി​​ക​​സി​​പ്പി​​ച്ച ലി​​ഥി​​യം-​​ടൈ​​റ്റ​​നേ​​റ്റ് (LTO) ബാ​​റ്റ​​റി പ്രോ​​ട്ടോ​​ടൈ​​പ്പ് പോ​​ലു​​ള്ള പ്രാ​​ദേ​​ശി​​ക മു​​ന്നേ​​റ്റ​​ങ്ങ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്.

Latest News

Corehub Up