Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Earendil1

രാത്രി, സൂര്യപ്രകാശം വിറ്റ് കാശാക്കാൻ ഇന്ത്യ-യുഎസ് കമ്പനികൾ!

മാന്ത്രികകഥകളിലെന്നപോലെ, രാത്രിയെ പകലാക്കാൻ കഴിയുമോ? വൈദ്യുതി പോലെ സൂര്യപ്രകാശം സംഭരിച്ചുവയ്ക്കാനും രാത്രിയിൽ ആവശ്യക്കാർക്കു വിൽക്കാനും സാധിക്കുമോ? എന്നാൽ, അതൊന്നും അസാധ്യമായ കാര്യമല്ല, ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ നമുക്കതിനു കഴിയും! രാത്രിയിൽ സൂര്യപ്രകാശം വിലയ്ക്കുവാങ്ങാൻ കഴിയുന്ന കാലം വിദൂരത്തല്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. പത്തുവർഷത്തിനുള്ളിൽ സംഭവിക്കാവുന്ന കാര്യമാണിത്. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്തു വരുത്തുന്നതുപോലെ, ആപ്പ് ഉപയോഗിച്ചു നമുക്കു സൂര്യപ്രകാശം വിലയ്ക്കുവാങ്ങാം! നമ്മൾ പറയുന്നിടത്തു പ്രകാശമെത്തും!

അമേരിക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹി​രാ​കാ​ശ സ്റ്റാ​ർ​ട്ട​പ്പ് കമ്പ​നി​യാ​യ 'റി​ഫ്‌ള​ക്‌ട് ഓ​ർ​ബി​റ്റ​ൽ' ആണു പദ്ധതിയുടെ പിന്നിൽ. അതേസമയം, 'സ്കൈ​റൂ​ട്ട് എ​യ​റോ​സ്പേ​സ്' എന്ന ഇന്ത്യൻ കമ്പനിയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ര​ണ്ട് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ങ്ങ​ൾ​ക്കാ​യാ​ണ് ഇ​ന്ത്യ​ൻ കമ്പ​നി​യു​മാ​യി ധാരണയിലെത്തിയിരിക്കുന്നത്.

വലിയ കണ്ണാടികൾ
വൈ​ദ്യു​തി പോ​ലെ സൂ​ര്യ​പ്ര​കാ​ശ​വും വി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ശ​യം ശാ​സ്ത്ര​ക​ഥ​ക​ളിലെ അദ്ഭുതവിദ്യയാണെങ്കിലും, രാത്രിയിൽ സൗ​രോ​ർ​ജ ഉ​ൽപാ​ദ​നം സാ​ധ്യ​മാ​ക്കാ​നും, ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ളി​ച്ച​മെ​ത്തി​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ണ​യാ​കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാണു ക​മ്പ​നിയുടെ അ​വ​കാ​ശവാദം.

ലോ എർത്ത് ഓർബിറ്റിൽ, 18x18 മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള വ​ലി​യ ക​ണ്ണാ​ടി​ക​ൾ അ​ട​ങ്ങി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വിക്ഷേപിക്കും. സൂ​ര്യ​ൻ അ​സ്ത​മി​ച്ചശേ​ഷം ആ​വ​ശ്യാ​നു​സ​ര​ണം നി​യ​ന്ത്രി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു സൂ​ര്യ​പ്ര​കാ​ശം തി​രി​ച്ചു​വി​ടാ​ൻ ​ക​ണ്ണാ​ടി​യിലൂടെ സാധിക്കും. തുടക്കത്തിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണു പ്രകാശമെത്തിക്കുക. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്, കണ്ണാടിയുടെ സ്ഥാനങ്ങളിൽ മാറ്റം വരുത്തി വെളിച്ചമെത്തിക്കാൻ കഴിയും. മൊ​ബൈ​ൽ ആ​പ്പ് വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു പ്രകാശം ആ​വ​ശ്യ​മാ​യ പ്ര​ദേ​ശവും സമയക്രമവും യഥേഷ്ടം തെര​ഞ്ഞെ​ടു​ക്കാം.

Latest News

Corehub Up