Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EarlyVoting

America

ടെ​ക്സ​സി​ൽ ഏ​ർ​ലി വോ​ട്ടിം​ഗ് ഇ​ന്ന് മു​ത​ൽ

ഡാ​ള​സ്: ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ടെ​ക്സ​സി​ൽ മു​ൻ​കൂ​ർ വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഈ മാസം 30 വ​രെ​യാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ൻ​കൂ​റാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം.

ഡാള​സ് കൗ​ണ്ടി​യി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏഴ് മു​ത​ൽ രാത്രി ഏഴ് വ​രെ​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കുന്നേരം ആറ് വ​രെ​യും വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

ടാ​റ​ന്‍റ് കൗ​ണ്ടി​യി​ൽ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എട്ട് മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഏഴ് മു​ത​ൽ വൈ​കുന്നേരം ഏഴ് വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം നാല് വ​രെ​യു​മാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യം.

കോ​ളി​ൻ, ഡെ​ന്‍റ​ൺ കൗ​ണ്ടി​ക​ളി​ൽ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എട്ട് മു​ത​ൽ വൈ​കുന്നേരം ആറ് വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഏഴ് മു​ത​ൽ രാത്രി ഏഴ് വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

നേ​രി​ട്ടെ​ത്തി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സാ​ധു​വാ​യ ഫോ​ട്ടോ തി​രി​ച്ച​റി​യ​ൽ രേ​ഖ നി​ർ​ബ​ന്ധ​മാ​ണ്. ടെ​ക്സ​സ് ഡ്രൈ​വിംഗ് ലൈ​സ​ൻ​സ്, സം​സ്ഥാ​ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, അ​മേ​രി​ക്ക​ൻ പാ​സ്‌​പോ​ർ​ട്ട്, സൈ​നി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം.

വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​സ​മ​യം എ​ന്നി​വ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട കൗ​ണ്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക തെര​ഞ്ഞെ​ടു​പ്പ് വെ​ബ്‌​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. വോ​ട്ട​ർ​മാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്ര​ത്തി​ൽ മു​ൻ​കൂ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം.

Latest News

Corehub Up