തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റിന്റെ നേതൃത്വത്തില്‍ നാകപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പീസ് പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കടവന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് സാബു എ. മാത്യു, സെക്രട്ടറി പി.ബി. ബിബിന്‍, ട്രഷറര്‍ ബെന്‍സില്‍ പി. ജോണ്‍, സോണ്‍ ചെയര്മാന് ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളില്‍ സമാധാനവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.