തൊടുപുഴ: ഈസ്റ്റ് ലയണ്‍സ് ക്ലബ് നിര്‍മിച്ചുനല്‍കിയ രണ്ടുസ്നേഹവീടുകളുടെ താക്കോല്‍ദാനം നടത്തി. തെക്കുംഭാഗത്ത് ക്ലബംഗം ജോസ് പോള്‍ നെടുങ്കല്ലേല്‍ നല്കിയ പത്തു സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തൊടുപുഴ സേവ്യേഴ്സ് ഹോമും ലയണ്‍സ് ക്ലബും സംയുക്തമായാണ് നിര്‍മാണം നടത്തിയത്. വീടുകളുടെ വെഞ്ചരിപ്പ് സേവ്യേഴ്സ് ഹോം മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ജെ. കുന്നത്ത്, കല്ലാനിക്കല് പള്ളി വികാരി ഫാ. ജോര്‍ജ് നെടുങ്കല്ലേല്‍, സേവ്യേഴ്സ് ഹോം ഡയറക്ടര്‍മാരായ ഫാ. ജോജോ ജോര്‍ജ്, ഫാ. ജോജോ തോമസ് എന്നിവര്‍ ചേര്‍ന്ന നിര്‍വഹിച്ചു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ബി. ഷൈന്‍കുമാര്‍, ലയണ്‍സ് ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ വി. അമര്‍നാഥ് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിച്ചു.
തൊടുപുഴ ഈസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാബു എ. മാത്യു അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സജി ചമേലി, ഹൗസിംഗ് പ്രോജക്ട് സെക്രട്ടറി യു. റോയി, കാബിനറ്റ് ട്രഷറര്‍ വര്‍ഗീസ് ജോസഫ്, റീജണ്‍ ചെയര്മാന് സൈജന് സ്റ്റീഫന്‍, സോണ്‍ ചെയര്മാന് സി.സി. അനില്‍കുമാര്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി ടെന്‍സിംഗ് പോള്‍, ട്രഷറര്‍ ജോഷി കുര്യാച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News East Lions Club built two houses