Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eco-friendly

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് പ്ര​ക്ഷോ​ഭം തു​ട​ങ്ങി

ക​​​ണ്ണൂ​​​ർ: ഇ​​​എ​​​സ്എ അ​​​ല്ല ഏ​​​ത് കാ​​​ട്ടാ​​​ള​​​നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്നാ​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ന്‍റെ ഒ​​​രി​​​ഞ്ചു ഭൂ​​​മി​​​പോ​​​ലും ഇ​​​നി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് നാ​​​ഷ​​​ണ​​​ൽ കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അ​​​ഡ്വ. കെ.​​​വി. ബി​​​ജു.

2026ലെ ​​​ഇ​​​എ​​​സ്എ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കു​​​ക, ഇ​​​എ​​​സ്എ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​ളു​​​ന്ന​​​യി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി മ​​​റ്റു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് ന​​​ട​​​ത്തു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ക​​​ണ്ണൂ​​​ർ ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​എ​​​സ്എ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചും ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ വ​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​എ​​​സ്എ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കാ​​​ണി​​​ച്ച് കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ആ​​​ക്ഷേ​​​പം അ​​​യ​​​ച്ചു​​കൊ​​​ണ്ടാ​​​ണു സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ക​​​ണ്ണൂ​​​ർ ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ന് മു​​​ന്നി​​​ൽ 25 ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ ഉ​​​പ​​​വാ​​​സം ന​​​ട​​​ത്തി. ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സം ക​​​ണ്ണൂ​​​ർ മേ​​​യ​​​ർ പി. ​​​ഇ​​​ന്ദി​​​ര നാ​​​ര​​​ങ്ങാ​​​നീ​​​രു ന​​​ൽ​​​കി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ബി​​​നോ​​​യ് തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ സ്വാ​​​ഗ​​​ത​​​വും പ്രോ​​​ഗ്രാം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ആ​​​ർ​​​ട്ടി​​​സ്റ്റ് ശ​​​ശി​​​ക​​​ല ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Latest News

Corehub Up