ജക്കാർത്ത: എക്സ്റ്റസി എന്നയിനം മയക്കുമരുന്നിന്റെ 70,000 ഗുളികളുമായി വിമാന പൈലറ്റ് അറസ്റ്റിൽ.
ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപുരിൽനിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് വിമാനം പറത്തിയെത്തിയ പൈലറ്റിൽനിന്ന് കസ്റ്റംസ് ഇവ പിടിച്ചെടുക്കുകയായിരുന്നു. മെത്താംഫിറ്റമൈൻ എന്ന മയക്കുമരുന്ന് നലു ഗ്രാമും കണ്ടെത്തി.
മുപ്പത്തൊന്പതുകാരനായ പൈലറ്റിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മലേഷ്യൻ എയർലൈൻസ് വിമാനമാണ് ഇയാൾ പറത്തിയിരുന്നതെന്നു സൂചനയുണ്ട്. ജക്കാർത്തയിലെ സുകാർണോ ഹത്താ വിമാനത്താവളത്തിൽവച്ചാണ് പിടിയിലായത്.
മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് പൈലറ്റ് വിമാനം പറത്തിയിരുന്നത്. എംഡിഎംഎ, കൊക്കെയ്ൻ, മെത്താംഫിറ്റമൈൻ എന്നീ മയക്കുമരുന്നുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായി മൂത്രപരിശോധനയിൽ കണ്ടെത്തി.