x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

70,000 എക്സ്റ്റസി ഗുളികകളുമായി പൈലറ്റ് അറസ്റ്റിൽ

വെബ്ഡെസ്ക്
Published: July 31, 2026 10:55 PM IST | Updated: July 31, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

ജ​ക്കാ​ർ​ത്ത: എ​ക്സ്റ്റ​സി എ​ന്ന​യി​നം മ​യ​ക്കു​മ​രു​ന്നി​ന്‍റെ 70,000 ഗു​ളി​ക​ളു​മാ​യി വി​മാ​ന പൈ​ല​റ്റ് അ​റ​സ്റ്റി​ൽ.

ബു​ധ​നാ​ഴ്ച മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ൽ​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ലേക്ക് വി​മാ​നം പ​റ​ത്തി​യെ​ത്തി​യ പൈ​ല​റ്റി​ൽ​നി​ന്ന് ക​സ്റ്റം​സ് ഇ​വ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ത്താം​ഫി​റ്റ​മൈ​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്ന് ന​ലു ഗ്രാമും ​ക​ണ്ടെ​ത്തി.

മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ പൈ​ല​റ്റി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് ഇ​യാ​ൾ പ​റ​ത്തി​യി​രു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്. ജ​ക്കാ​ർ​ത്ത​യി​ലെ സു​കാ​ർ​ണോ ഹ​ത്താ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേഷമാ​ണ് പൈ​ല​റ്റ് വി​മാ​നം പ​റ​ത്തി​യി​രു​ന്ന​ത്. എം​ഡി​എം​എ, കൊ​ക്കെ​യ്ൻ, മെ​ത്താം​ഫി​റ്റ​മൈ​ൻ എ​ന്നീ മ​യ​ക്കു​മ​രു​ന്നു​ക​ൾ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി മൂ​ത്ര​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

Tags : Pilot Arrested EcstasyPills Tablet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up