Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EcumenicalPrayerDay

Middle East and Gulf

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മാ​ർ​ത്തോ​മ്മാ - സി​എ​സ്ഐ - സി​എ​ൻ​ഐ സ​ഭ​ക​ളു​ടെ ഐ​ക്യ പ്രാ​ർ​ഥ​നാ ദി​നം ആ​ച​രി​ച്ചു

ഡാ​ള​സ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ത്തോ​മ്മാ, സി​എ​സ്ഐ, സി​എ​ൻ​ഐ സ​ഭ​ക​ൾ സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്ന ഐ​ക്യ പ്രാ​ർ​ഥ​നാ ദി​നം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു.

ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ട​വ​ക​ക​ളി​ൽ പ്രാ​ർ​ഥനാ ദി​നം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

"മ​ന​സ് പു​തു​ക്കി രൂ​പാ​ന്ത​ര​പ്പെ​ടു​വി​ൻ' (റോ​മ​ർ 12:2) എ​ന്ന തി​രു​വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു പ്രാ​ർഥ​നാ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ബാ​ഹ്യ​മാ​യ മാ​റ്റ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ, ദൈ​വ​വ​ച​ന​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​ലൂ​ടെ​യും പ്രാ​ർ​ഥ​നാ​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​ഭ​യെ​യും വി​ശ്വാ​സി​ക​ളെ​യും ന​വീ​ക​രി​ക്കു​ക എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ദി​നാ​ച​ര​ണം ന​ൽ​കി​യ​ത്.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ, സിഎ​സ്​ഐ, സിഎ​ൻഐ എ​ന്നീ സ​ഭ​ക​ൾ ചേ​ർ​ന്നു​ള്ള "ക​മ്യൂ​ണി​യ​ൻ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യയു​ടെ' (സിസിഐ) കൂ​ട്ടാ​യ്മ​യും ശു​ശ്രൂ​ഷ​യും സ​ഭ​ക​ളു​ടെ പ​ര​സ്പ​ര ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും വ​ലി​യൊ​രു സാ​ക്ഷ്യ​മാ​ണെ​ന്ന് വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ർ ഓ​ർ​മി​പ്പി​ച്ചു.

Latest News

Corehub Up