Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edayapalam

Malappuram

മഴ: എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ലെ മ​ണ്ണും മ​ര​ങ്ങ​ളും നീ​ക്കംചെ​യ്തു

മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്തു​ണ്ടാ​യ കു​ന്നി​ടി​ച്ചി​ലി​ൽ റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ വ​ൻ​തോ​തി​ലു​ള്ള മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ മ​ഴ മാ​റി​നി​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

വീ​ണ്ടും മ​ഴ പെ​യ്താ​ൽ മ​ണ്‍​കൂ​ന താ​ഴേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കു​ന്നി​ടി​ഞ്ഞ ഭാ​ഗ​ത്തെ ഇ​ള​കി നി​ൽ​ക്കു​ന്ന മ​ണ്ണ് പൂ​ർ​ണ​മാ​യും മാ​റ്റു​മെ​ന്ന് മ​ല​പ്പു​റം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു
ജി​യോ​ള​ജി വ​കു​പ്പ് നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് മ​ണ്ണ് മാ​റ്റു​ന്ന​ത്. ക​ട​ലു​ണ്ടി​പു​ഴ​യു​ടെ സ​മീ​പ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​വി​ടെ മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന​ത് ഭാ​വി​യി​ൽ കൂ​ടു​ത​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ. കു​ന്നി​ടി​ഞ്ഞ ഭാ​ഗ​ത്ത് സു​ര​ക്ഷാ പ​രി​ഗ​ണ​ന മു​ൻ​നി​ർ​ത്തി വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മാ​യി മ​തി​ൽ പ​ണി​യാ​നും പ​ദ്ധ​തി​യു​ണ്ട്. ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു വീ​ണ വൈ​ദ്യു​ത തൂ​ണു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു.

റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യെ​ങ്കി​ലും ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നാ​യി​രി​ക്കും മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി റൂ​ട്ടി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​ല​വി​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up