തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സോഷ്യൽ വർക്ക് എഡ്യൂക്കേഷൻ റിവ്യൂ കമ്മിറ്റി രൂപീകരിച്ചു.
പ്രഫ. ഡോ. ആബിദാ ഫറൂഖി ചെയർപേഴ്സനും ഡോ. ജോസ് ആന്റണി വൈസ് ചെയർപേഴ്സനുമായ 10 അംഗ കമ്മിറ്റിയാണ് നിലവിൽവന്നത്. സോഷ്യൽ വർക്ക് വിദ്യാഭ്യസത്തിന്റെ ഗുണനിലവാരം, പ്രവർത്തന മാനദണ്ഡങ്ങൾ, പ്രഫഷണൽ അംഗീകാരം എന്നിവ സംബന്ധിച്ച നിലവിലെ വെല്ലുവിളികൾ പഠനവിധേയമാക്കി ദേശീയ, അന്തർദേശിയ നിലവാരത്തിൽ തൊഴിലധിഷ്ഠിതമാക്കി മാറ്റുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ 60 വർഷക്കാലത്തെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായാണ് സോഷ്യൽ വർക്ക് മേഖലയ്ക്ക് പ്രത്യേകമായി റിവ്യൂ കമ്മറ്റി പ്രാബല്യത്തിൽ വരുന്നത്. അജേഷ് പാറയ്ക്കൽ, മോബിൻ സെബാസ്റ്റ്യൻ, ഡോ. ശുഭിതാ മേനോൻ, ഡോ. ജോബിൻ ടോം മണ്ഡപത്തിൽ, മാത്യു കെ. വർഗീസ്, ഉല്ലാസ് മധു, ഡോ. ജാസ്മിൻ സാറ അലക്സാണ്ടർ, ഡോ. എ. സഫീർ എന്നിവരാണ് മറ്റ് അംഗങ്ങൾ.